Follow the News Bengaluru channel on WhatsApp

യുവാക്കളുടെ അപകട മരണം ഞെട്ടലോടെ ബെംഗളൂരുവിലെ സുഹൃത്തുക്കള്‍

ബെംഗളൂരു : ലോക്ക് ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടര മാസമായി നാട്ടിലേക്ക് മടങ്ങാന്‍ പാസിനായി കാത്തുനിന്നതായിരുന്നു ഹൊങ്ങസാന്ദ്ര പതിനാറാം ക്രോസ്സില്‍ സെന്റ്‌ മേരീസ്‌ ഫെറോന പള്ളിക്ക് സമീപം താമസിച്ചിരുന്ന ജിജോ തോമസും ബന്ധുകൂടിയായ ജിനു വര്‍ഗ്ഗീസും. കാത്തിരിപ്പിനൊടുവില്‍ നാട്ടിലേക്കുള്ള യാത്രക്ക് അനുമതി കിട്ടിയതോടെയാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഇവര്‍ കാറില്‍ ഹൊങ്ങസാന്ദ്രയില്‍ നിന്ന് കേരളത്തിലേക്ക് യാത്ര തിരിച്ചത്. അത് ഒരു വിട പറയലാകുമെന്ന് ആരും കരുതിയില്ല. ശനിയാഴ്ച രാവിലെ ഏഴു മണിയോടെ തമിഴ്‌നാട്ടിലെ നാമക്കലില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ജിജോ തോമസായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ജിനു സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു.ജിജോ നാമക്കല്‍ ഗവ. ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി  ഹൊങ്ങസാന്ദ്രയിലായിരുന്നു ജിജോ തോമസ് താമസിച്ചിരുന്നത്. നേരത്തെ ഐ.ടി കമ്പനിയില്‍ എഞ്ചിനീയറായിരുന്ന ജിജോ ജോലി രാജി വെച്ച് സ്വന്തമായി ഹോട്ടല്‍ മേഖലയുമായി ബന്ധപ്പെട്ട ബിസിനസ്സ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എംബിഎ പഠനം പൂര്‍ത്തിയാക്കി ജോലി തേടി ബെംഗളൂരുവില്‍ എത്തിയതായിരുന്നു ജിനു. ലോക് ഡൗണിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ കുടുങ്ങുകയായിരുന്നു. പാസ് ലഭിച്ചതോടെയാണ് രണ്ടുപേരും നാട്ടിലേക്കു തിരിച്ചു പോകാന്‍ തീരുമാനിച്ചത്. നല്ലൊരു സുഹൃത്ത് ബന്ധത്തിനു ഉടമ കൂടിയാണ് ജിജോ തോമസ്. അതുകൊണ്ട് തന്നെ യാത്ര പറഞ്ഞിറങ്ങിയ രണ്ടുപേരുടെയും മരണവാര്‍ത്ത സുഹൃത്തുക്കള്‍ക്ക് പലര്‍ക്കും ഇതുവരെ ഉള്‍കൊള്ളാന്‍ ആയിട്ടില്ല.

കൂര വടക്കോട് തെങ്ങുവിള വീട്ടില്‍ തോമസാണ് ജിജോയുടെ (28) പിതാവ്.  മാതാവ്: അംബി. സഹോദരി സൂസന്‍. കൊട്ടാരക്കര നെല്ലിക്കുന്നം പുളിവേലില്‍ വീട്ടില്‍ ജോണിന്റെ മകനാണ് ജിനു വര്‍ഗ്ഗീസ്.(27)മേരി കൂട്ടിയാണ് ജിനുവിന്റെ മാതാവ്. സഹോദരി ജിമി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാംLeave A Reply

Your email address will not be published.