ബെംഗളൂരുവില്‍ നിന്നും നാട്ടിലെത്തിയവര്‍ ക്വാറന്റെയിന്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി

ബെംഗളൂരു : ലോക് ഡൗണിനെ തുടര്‍ന്ന് കര്‍ശന നിബന്ധനകളോടെ നാട്ടിലെത്തിയ മൂവാറ്റുപുഴ സ്വദേശികള്‍ ക്വാറന്റെയിന്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. മൂവാറ്റുപുഴ സ്വദേശികളായ മൂന്ന് പേരാണ് അധികൃതരെ അറിയിക്കാതെ പാല മുന്‍സിപ്പാലിറ്റിയിലെ കൊച്ചിടപ്പാടിയിലെ വാടക വീട്ടില്‍ താമസിക്കുന്നത്. നിരവധി വീടുകള്‍ തൊട്ടടുത്തുള്ള പ്രദേശമാണിത്. മാത്രമല്ല തൊട്ടടുത്തുള്ള മീനാര്‍ തോടിന്റെ ചെക്ക് ഡാമില്‍ ഇവര്‍ പലതവണ കുളിക്കാന്‍ എത്തിയതായും നാട്ടുകാര്‍ പരാതി പെട്ടിട്ടുണ്ട്. നഗര സഭ കൗണ്‍സിലര്‍ ടോണി തോട്ടത്തിന്റെ നിര്‍ദേശപ്രകാരം നഗരസഭാ സെക്രട്ടറി പാല പോലീസിലും ആരോഗ്യ കേന്ദ്രത്തിലും വിവരം  റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റെയിന്‍ നിയമങ്ങള്‍ ലംഘിച്ചു കൊച്ചിടപ്പാടിയില്‍ തങ്ങുന്ന ഇവര്‍ക്കതിരെ ജനങ്ങളുടെ പ്രതിഷേധവും ശക്തമാണ്.

കേരളത്തിന് പുറത്തു നിന്നുള്ളവര്‍ മടങ്ങിയെത്തുമ്പോള്‍ വാര്‍ഡുതല ജാഗ്രതാ സമിതികളെ അറിയിക്കുകയും അതനുസരിച്ച് കര്‍ശനമായി മോണിറ്ററിംഗ് ചെയ്യാറുമുണ്ട്. എന്നാല്‍ ഇവര്‍ വരുന്നതിനെ കുറിച്ച് യാതൊരു നിര്‍ദ്ദേശവും ഞങ്ങള്‍ക്ക് ലഭിച്ചിരിന്നില്ലെന്നും ടോണി തോട്ടത്തില്‍ ന്യൂസ് ബെംഗളൂരുവിനോട് പറഞ്ഞു. പാല മുന്‍സിപ്പാലിറ്റിയിലെ 8  ആം വാര്‍ഡായ കൊച്ചിടപ്പാടിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് ഏകോപിപ്പിക്കുന്നത്. ഇതിനിടയിലാണ് ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടാകുന്നത്. ടോണി പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.