ലോക് ഡൗണ്‍ 5: നിയന്ത്രണങ്ങളില്‍ ഇളവുകള്‍ക്കൊരുങ്ങി കര്‍ണാടക

ബെംഗളൂരു : കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരം അൺലോക് 1 ൻ്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരുന്നു. ഒന്നാം ഘട്ടത്തില്‍ ജൂണ്‍ എട്ടിന് ശേഷം നിയന്ത്രിത മേഖലകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ആരാധനാലയങ്ങളും ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, എന്നിവ തുറക്കും. മറ്റു സ്ഥാപനങ്ങളും നിലവിലുള്ളതു പോലെ തന്നെ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും. രണ്ടാം ഘട്ടത്തില്‍ സ്‌കൂളുകും കോളേജുകളും പരിശീലന കേന്ദ്രങ്ങളും തുറക്കുന്നത് സംബന്ധിച്ച് ജൂലൈയില്‍ തീരുമാനം എടുക്കും. മൂന്നാം ഘട്ടത്തില്‍ രാജ്യാന്തര വിമാന സര്‍വീസ്, മെട്രോ ട്രെയിന്‍ സര്‍വീസ്, സിനിമാ തീയ്യറ്ററുകള്‍, ജിം, സ്വിമ്മിങ് പൂള്‍, ബാറുകള്‍, ഓഡിറ്റോറിയം, അസംബ്ലി ഹാള്‍ എന്നിവ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.
ഇപ്പോഴുള്ള രാത്രി കാല കര്‍ഫ്യൂ സമയം രാത്രി ഏഴു മണി മുതല്‍ രാവിലെ ഏഴുവരെയുള്ളതില്‍ നിന്ന് രാത്രി ഒമ്പതു മുതല്‍ രാവിലെ അഞ്ചു മണി എന്നതാക്കി കുറക്കും. 65 വയസ്സിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, പത്തു വയസ്സിന് താഴെയുള്ളവര്‍ എന്നിവര്‍ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശവുമുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.