Follow the News Bengaluru channel on WhatsApp

ഓൺലൈൻ പഠന ക്ലാസ്സ് : സഹായഹസ്തവുമായി മലയാളം മിഷൻ

ബെംഗളൂരു : കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ പഠന ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയതിനെത്തുടർന്നു വീടുകളിൽ ലാപ്ടോപ്പ്, സ്മാർട്ട് ഫോൺ എന്നിവ ഇല്ലാത്തവരെ കണ്ടെത്തി സഹായിക്കാൻ  മലയാളം മിഷൻ കർണാടക ചാപ്റ്റർ രംഗത്ത്.

ജൂൺ 1 നു ക്ലാസുകൾ  ആരംഭിച്ചതിനെ തുടർന്ന്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പല കുടുംബംങ്ങളിലെ കുട്ടികൾക്ക് ഡിജിറ്റൽ  ഉപകരണങ്ങൾ  ഇല്ലാത്തതുകൊണ്ട്  ഓൺലൈൻ ക്ലാസ്സുകളിൽ പങ്കുടുക്കുവാൻ  കഴിയുന്നില്ല. കൊറോണ പ്രതിസന്ധിയിൽ  ജോലിയും  വരുമാനവും നഷ്ടപെട്ട വർക്ക്‌, ഈ സമയത്തു പുതിയ ലാപ്ടോപ്പ് / സ്മാർട്ട് ഫോൺ  വാങ്ങുന്നത് പ്രായോഗികമല്ല. ഈ പ്രതിസന്ധി മനസ്സിലാക്കിയാണ്  മലയാളം മിഷൻ  പദ്ധതി  ആവിഷ്കരിക്കുന്നത്.

ഐ. ടി. നഗരമായ ബെംഗളൂരുവില്‍  നിരവധി വീടുകളിൽ പഴയ  ലാപ്ടോപ്പ്  / സ്മാർട്ട് ഫോണുകൾ/ ടാബ്ലറ്റ് എന്നിവ ഉപയോഗിക്കാതെ ഇരിക്കുന്നുണ്ട് . ഇവ ശേഖരിച്ചു  ആവശ്യക്കാരിലേക്കു എത്തിച്ചു നൽകുക എന്നതാണ് പദ്ധതി കൊണ്ട്  ഉദ്ദേശിക്കുന്നത്. മലയാളം മിഷന്റെ  400 ൽ പരം ക്ലാസുകൾ വഴി ഈ സന്ദേശം പ്രചരിപ്പിച്ചു പദ്ധതി നടപ്പിൽ വരുത്തും.കൂടാതെ അപ്പാർട്മെന്റുകൾ, ഗേറ്റഡ് കമ്മ്യൂണിറ്റികൾ, ഫ്ലാറ്റ് സമുച്ചയങ്ങൾ എന്നിവിടങ്ങളിലെ കമ്മിറ്റികൾ മുഖാന്തരം പദ്ധതി വിജയിപ്പിക്കാൻ ശ്രമങ്ങൾ  ആരംഭിച്ചു കഴിഞ്ഞു. മലയാളം മിഷൻ ഉപദേശക സമിതി അംഗം ഗോപിനാഥ്  അമ്പാടി മൂന്നു കുട്ടികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തുകൊണ്ട് പദ്ധതിയുടെ ഉത്ഘാടനം നിര്‍വഹിച്ചു.

കൊറോണ കാലത്തു മലയാളം മിഷൻ  മുൻകൈ എടുത്തു  ബെംഗളൂരുവിലെ എല്ലാ മലയാളി സംഘടനകളെയും സഹകരിപ്പിച്ച് ഹെൽപ് ഡെസ്ക് രൂപികരിച്ചു നിരവധി  സഹായ  സന്നദ്ധ പ്രവർത്തനങ്ങൾ  നടത്തിയിരുന്നു. കർണാടകയിലെ മലയാളി സമൂഹത്തിൽ വളരെയേറെ  പ്രശംസ നേടിയ ഈ പ്രവർത്തനങ്ങൾ കേരളത്തിലും ചർച്ച ആയിരുന്നു. ആയിരക്കണക്കിന്  മലയാളികൾക്ക് ഗുണകരമായ ഈ പ്രവർത്തങ്ങളുടെ തുടർച്ച എന്ന നിലക്ക് എല്ലാ സംഘടനകളുടെയും സഹകരണത്തോടെ ഈ പദ്ധതിയും നല്ല രീതിയിൽ വിജയിപ്പിക്കാനുള്ള  ശ്രമത്തിലാണ്  മലയാളം മിഷൻ .

നഗരത്തിലെ  സാമ്പത്തികമായി പിന്നോക്കമുള്ള  കുടുംബങ്ങളിലെ  കുട്ടികളെ  കണ്ടെത്തി ഓൺലൈൻ  ക്ലാസ്സ്  ഉപയോഗപ്പെടുത്തുന്നതിൽ   സഹായിക്കാനുള്ള  ഈ ബൃഹ്ത് പദ്ധതിയിൽ എല്ലാവരും സഹരിക്കണമെന്നു  മലയാളം മിഷൻ ഭാരവാഹികളായ  ബിലു .സി .നാരായണൻ , കെ. ദാമോദരൻ, ടോമി  ആലുംങ്കൽ എന്നിവർ അഭ്യർത്ഥിച്ചു.

പഴയതും  എന്നാൽ  പ്രവർത്തന ക്ഷമതയുള്ളവയുമായ ലാപ്ടോപ്പ് , സ്മാർട്ട് ഫോൺ , ടാബ്ലറ്റ് എന്നിവ ഡോണറ്റ് ചെയ്യാൻ  താല്പര്യമുള്ളവരും, യൂസ്ഡ് ഡിജിറ്റൽ ഉൽപന്നങ്ങൾ ആവശ്യമുള്ളവരും മലയാളം മിഷൻന്റെ താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

8884840022 / 9035161130 / 9535201630 /9448108801 / 9880770648


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.