കേരളത്തില്‍ തിരികെയെത്തുന്ന പ്രവാസികൾക്ക് വിവരശേഖരണ പോർട്ടൽ

തിരുവനന്തപുരം :  കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കേരളത്തില്‍  മടങ്ങിയെത്തുന്ന പ്രവാസി മലയാളികൾക്ക് സംരഭങ്ങൾ തുടങ്ങുന്നതിനും തൊഴിൽ കണ്ടെത്തുന്നതിനും സഹായിക്കുന്നതിനായി വ്യവസായ വകുപ്പ് പ്രവാസി വിവവരശേഖരണ പോർട്ടൽ തുടങ്ങി. പോർട്ടലിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ നിർവഹിച്ചു.

പ്രവാസികൾക്ക് അവരുടെ അടിസ്ഥാന വിവരങ്ങൾ, നൈപുണ്യ വിശദാംശം, താത്പര്യമുള്ള മേഖല എന്നിവ പോർട്ടലിൽ രേഖപ്പെടുത്താമെന്ന് മന്ത്രി പറഞ്ഞു. സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് പദ്ധതി സംബന്ധിച്ച വിശദവിവരങ്ങളും നൽകാം. www.industry.kerala.gov.in ൽ പ്രവാസി വിവരശേഖരണ പോർട്ടൽ ലിങ്ക് ലഭിക്കും. കെൽട്രോണാണ് പോർട്ടൽ തയ്യാറാക്കിയത്. ലഭ്യമാകുന്ന വിവരങ്ങൾ പ്രയോജനപ്പെടുത്തി അവശ്യമായ സഹായങ്ങൾ വ്യവസായ വകുപ്പ് നൽകും. തിരികെയെത്തുന്ന പ്രവാസികളെ പൂർണ്ണമായും സംരക്ഷിച്ച് ഉയർത്തിക്കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. നോർക്കയിലൂടെ നിരവധി സഹായങ്ങളാണ്് പ്രവാസികൾക്ക് സർക്കാർ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

തിരികെയെത്തുന്നവരുടെ തൊഴിൽ നൈപുണ്യം, അനുഭവ സമ്പത്ത്, പുതിയ ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള കഴിവ് എന്നിവ നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തണം. ലോകമമ്പാടും വിവിധ മികവാർന്ന പദ്ധതികൾ നടപ്പാക്കാനായതിനു പിന്നിൽ മലയാളികളുടെ വൈദഗ്ധ്യമുണ്ട്. ഈ അനുഭവ സമ്പത്ത് കേരളത്തിന്റെ വികസനത്തിന് മുതൽക്കൂട്ടാകണമെന്നാണ് വ്യവസായ വകുപ്പ് ആഗ്രഹിക്കുന്നത്. സമ്പത്തിനെക്കാൾ ഇപ്പോൾ അനുഭവ സമ്പത്താണ് നാടിന് താങ്ങാവുക. ഇത് പ്രവാസികൾക്ക് നല്ല രീതിയിൽ സംഭാവന ചെയ്യാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
വ്യവസായിക, കൃഷി ആവശ്യങ്ങൾക്ക് വാടകയ്‌ക്കോ പാട്ടത്തിനോ നൽകാൻ സ്വന്തമായി സ്ഥലം, കെട്ടിടം എന്നിവയുള്ളവർക്ക അത്തരം വിവങ്ങളും പോർട്ടലിൽ നൽകാം. സംരംഭകരാകാൻ താത്പര്യമുള്ളവർക്ക് ബന്ധപ്പെട്ട ബ്ലോക്ക്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ വ്യവസായ വികസന ഓഫീസർവഴി സഹായം നൽകും. ആശയം വികസിപ്പിക്കാൻ സാങ്കേതിക നിർദ്ദേശം, പദ്ധതി രൂപരേഖ തയ്യാറാക്കുക, സംരംഭ സഹായ പദ്ധതി ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ വഴി നേരിട്ടോ ബാങ്ക് വഴിയോ സാമ്പത്തിക ശ്രോതസ് കണ്ടെത്തുക തുടങ്ങി സംരംഭം പൂർത്തിയാക്കുന്നതുവരെ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ സഹായം നൽകും. ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഇ.ഇളങ്കോവൻ, വ്യവസായ വകുപ്പ് ഡയറക്ടർ വി.ആർ.പ്രേംകുമാർ എന്നിവർ പങ്കെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.