കര്‍ണാടകയില്‍ മദ്യവില്‍പ്പനയില്‍ ഇടിവ്

ബെംഗളൂരു : ലോക്ക് ഡൗണിന് ശേഷം കഴിഞ്ഞ മെയ് അഞ്ചിന് പുനരാരംഭിച്ച സംസ്ഥാനത്തെ മദ്യവില്‍പ്പന ആദ്യ ദിനങ്ങളില്‍ റെക്കോര്‍ഡ് വില്‍പ്പന സൃഷ്ടിച്ചെങ്കിലും മാസാന്ത്യ കണക്കുകള്‍ പ്രകാരം വലിയ കുറവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തെ മദ്യവില്‍പ്പനയുടെ 54 ശതമാനം മാത്രമാണ് ഈ വര്‍ഷം നടന്നത്. ഇതോടെ സര്‍ക്കാറിന് ലഭിക്കേണ്ട എക്‌സൈസ് വരുമാനത്തിലും കുറവുണ്ടാക്കി. എക്‌സൈസ് വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മെയ് അവസാനം 1387.20 കോടി രൂപയാണ് നികുതി ഇനത്തില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 42 ശതമാനം മാത്രമാണ്.

ലോക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തെ ബാറുകളും പബ്ബുകളും ഇനിയും അടഞ്ഞുകിടക്കുന്നതാണ് വില്‍പ്പനയില്‍ കുറവ് വരുത്താന്‍ കാരണം. സംസ്ഥാനത്തെ അംഗീകൃത മദ്യശാലകളില്‍ 60 ശതമാനം മാത്രമാണ് ഇപ്പോള്‍ തുറന്നിട്ടുള്ളത്. നിലവില്‍ രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ഏഴു മണി വരെയാണ് തുറക്കാനുള്ള സമയം. ഇത് ദീര്‍ഘിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ എക്‌സൈസ് അധികൃതര്‍ ആലോചിക്കുന്നുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.