ബെംഗളൂരുവില്‍ കണ്ടെയിന്‍മെന്റ് മേഖലകളുടെ എണ്ണം 40 ആയി

ബെംഗളൂരു : ബിബിഎംപി പരിധിയില്‍ കൂടുതല്‍ കോവിഡ് പൊസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കണ്ടെയിന്‍മെന്റ് മേഖലകകളുടെ എണ്ണം 39 ല്‍ നിന്ന് 40 ആക്കി ഉയര്‍ത്തി. മല്ലേശ്വരം, വിശ്വേശ്വരപുരം എന്നീ സ്ഥലങ്ങളാണ് പുതുതായി ഉള്‍കൊള്ളിച്ചത്. മല്ലേശ്വരത്ത് 3 കേസുകളും വിശ്വേശരപുരത്ത് രണ്ടും കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇവ രണ്ടും അപ്പാര്‍ട്ട് മെന്റുകളിലാണ്.
ഹൊങ്ങ സാന്ദ്ര, ഹൊങ്ങസാന്ദ്ര സെക്കന്റ് സോണ്‍, ഹൊസഹള്ളി, ബൊമ്മനഹള്ളി, സിദ്ധാപുര, എച്ച്എസ്ആര്‍ ലേ ഔട്ട്, അഗര, കാഡുഗോഡി, ചൊക്ക സാന്ദ്ര ദീപാഞ്ജലി നഗര്‍, പദരായണപുര, ബേഗൂര്‍, ബിടിഎം ലേ ഔട്ട്, ശിവാജി നഗര്‍, മല്ലേശ്വരം, എച്ച്.ബി.ആര്‍. ലേ ഔട്ട്, ഹെറോഹള്ളി, മങ്കമപ്പാളയ, ഹൂഡി, നാഗവാര, ജ്ഞാനഭാരതി നഗര്‍, ജഗജീവന്‍ റാം നഗര്‍, കെ ആര്‍ മാര്‍ക്കറ്റ്, ലക്ക സാന്ദ്ര, തനി സാന്ദ്ര, ആഗ്രം, ആഗ്രം സെക്കന്റ് സോണ്‍, പുട്ടണഹള്ളി, മരപ്പണ പാളയ, എസ്.കെ ഗാര്‍ഡന്‍, ഹഗദൂരു, വരത്തൂര്‍, രാമമൂര്‍ത്തി നഗര്‍, മല്ലേശ്വരം സെക്കന്റ് സോണ്‍, വിശ്വേശപുരം, ആസാദ് നഗര്‍, റായപുരം, അഗ്രഹാര ദാസറഹള്ളി, മാര്‍ത്തഹള്ളി എന്നിവയാണ് നിയന്ത്രിത മേഖലകള്‍.
ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ അവിടെ കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിക്കുന്നത് 28 ദിവസത്തേക്കാണ്. ഈ സ്ഥലങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ ഇളവുകൾ ലഭിക്കും. കോവിഡ് പൊസിറ്റീവ് കേസുകൾ തുടർന്നും റിപ്പോർട്ട് ചെയ്യുന്നതിനാൽ ചില മേഖലകൾ ഇപ്പോഴും കണ്ടെയിൻമെൻ്റ് സോണുകളായി തുടരുകയാണ്. 70 നിയന്ത്രിത മേഖലകളായിരുന്നു നഗരത്തില്‍ ഇതു വരെ ഉണ്ടായിരിന്നത്. കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതിനനുസരിച്ച് 30 സോണുകള്‍ ഒഴിവാക്കപ്പെട്ടു.
ബെംഗളൂരുവില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതത് പദരായണപുരയിലാണ്. 67 കേസുകളാണ് ഇവിടെയുള്ളത്. രണ്ടാമതായി ശിവജി നഗറാണ് ഇവിടെ 46 കേസുകളാണ്.
ഇതു വരെ ബെംഗളൂരു നഗരത്തില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടത് 417 പേര്‍ക്കാണ്. ഇതില്‍ 260 പേര്‍ക്ക് രോഗം ഭേദമയി .173 പേരാണ് ചികിത്സയിലുള്ളത്. 12 പേര്‍ കോവിഡ് ബാധിച്ചു മരണപ്പെട്ടു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.