Follow the News Bengaluru channel on WhatsApp

സംസ്ഥാനത്ത് മദ്യ വിൽപ്പനയുടെ സമയം ദീർഘിപ്പിച്ചു

ബെംഗളൂരു : കർണാടകയിൽ മദ്യവിൽപ്പനയുടെ സമയം ദീർഘിപ്പിച്ച് സംസ്ഥാന എക്സൈസ് വകുപ്പ്. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് ദീർഘിപ്പിച്ചത്. കൂടാതെ ബാറുകളിലും  ബാർ റസ്റ്റോറൻ്റുകളിലും പുതിയ സ്റ്റോക്ക് എത്തിച്ച് മദ്യ വിൽപ്പന കേന്ദ്രങ്ങളിലെ അതേ വിലക്ക് മദ്യം വിൽക്കാനുമുള്ള അനുമതിയും നൽകിയിട്ടുണ്ട്.
രാത്രിയിലെ കർഫ്യൂ ഏഴു മണിയിൽ നിന്ന് ഒമ്പത് മണിക്ക് മാറ്റിയതോടെയാണ് സമയം ദീർഘിപ്പിച്ചത്. മെയ് അഞ്ചിന് സംസ്ഥാനത്ത് ആരംഭിച്ച മദ്യവിൽപ്പന തുടക്കത്തിൽ റെക്കോർഡ് സൃഷ്ടിച്ചുവെങ്കിലും മാസാന്ത്യ കണക്കുകൾ പ്രകാരം വലിയ കുറവായിരുന്നു കാണിച്ചത്. മുൻ വർഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 58 ശതമാനത്തിൻ്റെ കുറവാണ് കാണിക്കുന്നത്.  അംഗീകൃത മദ്യശാലകളിൽ 60 ശതമാനം മാത്രമാണ് ഇപ്പോൾ തുറന്ന് പ്രവർത്തിക്കുന്നത്. അത് കൊണ്ട് തന്നെ മദ്യശാലകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കുമെന്നു സര്‍ക്കാര്‍ നേരത്ത പ്രഖ്യാപിച്ചിരുന്നു.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.