മഹാരാഷ്ട്രയില്‍ നിന്നും വരുന്നവര്‍ക്ക് ക്വാറന്റെയിന്‍ സമയം ദീര്‍ഘിപ്പിച്ചു

ബെംഗളൂരു : മഹാരാഷ്ട്രയില്‍ നിന്ന് കര്‍ണാടകയിലേക്ക് എത്തുന്നവര്‍ മൂന്നാഴ്ച ക്വാറന്റെയിനില്‍ കഴിയണമെന്ന് സര്‍ക്കാര്‍. ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റെയിനും തുടര്‍ന്ന് 14 ദിവസത്തെ വീടുകളിലുള്ള ക്വാറെന്റെയിനുമാണ് നിശ്ചയിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്ന കേസുകളില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയില്‍ നിന്നുള്ളവര്‍ക്കാണെന്ന വസ്തുത കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ആരോഗ്യ കമ്മീഷണര്‍ പങ്കജ് കുമാര്‍ പാണ്ഡെ പറഞ്ഞു.
മഹാരാഷ്ട്രയില്‍ നിന്നും സംസ്ഥാനത്തേക്ക് വരുന്ന ഗര്‍ഭിണികള്‍, പത്തു വയസ്സിന് താഴെയുള്ള കുട്ടികള്‍ , 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഗുരുതരമായ രോഗം ബാധിച്ചവര്‍, കുടുംബങ്ങളില്‍ മരണവുമായി ബന്ധപ്പെട്ട് തിരിച്ചെത്തിയവര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണനയോടെ ഇളവുകള്‍ നല്‍കും. അതുപോലെ ബിസിനസ് ആവശ്യങ്ങള്‍ക്കായി പോയി മടങ്ങിയെത്തുന്നവര്‍ക്കും ഇളവുകള്‍ ലഭിക്കും. തിരിച്ചെത്തുന്ന ആള്‍ രണ്ടു ദിവസത്തിനകം കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കണം. ഇത് കൈയിലില്ലെങ്കില്‍ രണ്ടു ദിവസത്തേക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റെയിനില്‍ പോകണം .
Enhanced Protocol for inter-state travel to Karnataka during phased reopening / Unlock-1.
1.Returnees from MH will be sent to institutional quarantine for 7 days followed by 14 days strict Home quarantine (total 21 days). pic.twitter.com/FX4fLPiz2b
— PANKAJ KUMAR PANDEY, IAS (@iaspankajpandey) June 3, 2020
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
