കൂട്ടബലാത്സംഗം: ഒരാൾ കൂടി അറസ്റ്റിൽ : യുവതിയുടെ മകന്റെ മൊഴി നിർണായകമായേക്കും

തിരുവനന്തപുരം : കഠിനംകുളം കൂട്ടബലാത്സംഗ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഭര്‍ത്താവിന്റെ സുഹൃത്ത് മനോജാണ് പോലീസ് പിടിയിലായത്. മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലായ സ്ത്രീയെ വീട്ടില്‍ നിന്നും ഇറക്കി അക്രമി സംഘത്തിന്റെ അടുത്ത് എത്തിച്ചത് മനോജാണ്. കേസില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.
യുവതിയുടെ അഞ്ച് വയസ്സുകാരന്‍ മകനെ കേസില്‍ മുഖ്യസാക്ഷിയാക്കുന്നതോടെ മകന്‍റെ മൊഴി നിര്‍ണായകമാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അമ്മയെ ഉപദ്രവിക്കുന്നത് കണ്ടുവെന്ന് കുട്ടി നേരത്തെ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഇന്നലെ മജിസ്ട്രേറ്റിന് മുമ്പാകെ യുവതി രഹസ്യമൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്നലെ അറസ്റ്റിലായ ഭര്‍ത്താവ് അടക്കം അഞ്ച് പേരെയും ഇന്ന് കോടതിയില്‍ ഹാജാരാക്കും. കേസില്‍ ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്. യുവതിയെ വലിച്ചു കയറ്റിക്കൊണ്ടുപോയ ഓട്ടോറിക്ഷയുടെ ഉടമ നൗഫലിനെയാണ് പിടികൂടാനുള്ളത്. യുവതിയെയും കുട്ടിയെയും പോലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. കൂട്ടബലാത്സംഗത്തിന് ഇരയായി അബോധാവസ്ഥയിലായ യുവതിയെ വിവരമറിഞ്ഞ് എത്തിയ നാട്ടുകാര്‍ ആണ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേസിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
