Follow the News Bengaluru channel on WhatsApp

ലോകത്തെ ഏറ്റവും നീളമേറിയ റെയില്‍വേ പ്ലാറ്റ് ഫോം ഹുബ്ബള്ളിയില്‍ ഒരുങ്ങുന്നു

ബെംഗളൂരു : ലോകത്ത് ഏറ്റവും നീളമേറിയ റെയില്‍വേ പ്ലാറ്റ് ഫോം ഹുബ്ബള്ളിയില്‍ നിര്‍മ്മാണത്തിനായി ഒരുങ്ങുന്നു. ഹുബ്ബള്ളി റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോം ആണ് ലോകത്തെ ഏറ്റവും നീളമുള്ള പ്ലാറ്റ്‌ഫോം ആയി മാറുന്നത്. നിലവില്‍ പ്ലാറ്റ്‌ഫോമിന്റെ നീളം 550 മീറ്ററാണ്. ഇത് 1,400 മീറ്ററായി നീട്ടും. ഒരു വര്‍ഷമാണ് നിര്‍മ്മാണ കാലാവധി. 10 മീറ്റര്‍ വീതിയായിരിക്കും പ്ലാറ്റ്‌ഫോമിന് ഉണ്ടാവുക. ഇപ്പോള്‍ ഹുബ്ബള്ളി റെയില്‍വേ സ്റ്റേഷനില്‍ അഞ്ച് പ്ലാറ്റ്‌ഫോഫോമുകളാണ് ഉള്ളത്. ഇതു എട്ടായി ഉയര്‍ത്താനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. 90 കോടി രൂപയാണ് ദക്ഷിണ പശ്ചിമ റെയില്‍വേ നീക്കി വെച്ചിരിക്കുന്നത്.

ലോകത്തെ ഏറ്റവും നീളം കൂടിയ ആദ്യ മൂന്ന് റെയില്‍വേ പ്ലാറ്റ്‌ഫോമുകള്‍ ഇന്ത്യയിലാണ്. ഉത്തര്‍പ്രദേശിലെ ഖൊരക് പൂരിലാണ് ലോകത്തെ നിലവിലുള്ള ഏറ്റവും നീളം കൂടിയ റെയില്‍വേ സ്റ്റേഷന്‍ ഉള്ളത്. ഇതിന്റെ നീളം 1,366 മീറ്ററാണ്. രണ്ടാമത് കേരളത്തിലെ കൊല്ലം ജംഗ്ഷന്‍ സ്റ്റേഷനാണ്. 1180.5 മീറ്ററാണ് ഇതിന്റെ നീളം. പശ്ചിമ ബെംഗാളിലെ ഖരഖ്പൂര്‍ മൂന്നാമതാണ്. (1072.50 മീറ്റര്‍)


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.