Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ രണ്ടാമത്തെ പ്ലാസ്മ ചികിത്സയും വിജയം

ബെംഗളൂരു : സംസ്ഥാനത്തെ രണ്ടാമത്തെ പ്ലാസ്മ ചികിത്സയും വിജയിച്ചു. വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോവിഡ് ബാധിതനാണ് പ്ലാസ്മ തെറാപ്പിയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്നത്.

മെയ് മാസത്തിലാണ് ഇയാളെ കോവിഡ് ലക്ഷണങ്ങളോടെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിങ്ങനെയുള്ള ശാരീരിക അവശതകള്‍ ഏറെയുണ്ടായിരുന്നു. മെയ് 27 ന് ഇയാളില്‍ പ്ലാസ്മ ചികിത്സ പരീക്ഷിക്കുകയായിരുന്നു. രോഗ പുരോഗതിയെ തുടര്‍ന്ന് ഇദ്ദേഹത്തിന് നല്‍കിയിരുന്ന നേസല്‍ ഓക്സിജന്‍ ഡോക്ടര്‍മാര്‍ ജൂണ്‍ രണ്ടിന് എടുത്തു മാറ്റി. ഇപ്പോള്‍ വളരെ മെച്ചപ്പെട്ട അവസ്ഥയിലാണ് രോഗിയെന്ന് ബെംഗളൂരു മെഡിക്കല്‍ കോളേജ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സി ആര്‍ ജയന്തി പറഞ്ഞു. ഇവരെ ഉടന്‍ തന്നെ ഡിസ്ചാര്‍ജ്ജ് ചെയ്യുമെന്നും അറിയിച്ചു.

സംസ്ഥാനത്തെ രണ്ടാമത്തെ പ്ലാസ്മ തെറാപ്പിയാണ് ഇതോടെ വിജയം കണ്ടത്. കഴിഞ്ഞ ചൊവ്വാഴ്ച ഹുബ്ലിയില്‍ പ്ലാസ്മ ചികിത്സക്ക് വിധേയനായ 70 കാരനും അസുഖം ഭേദമായിരുന്നു. കോവിഡ് ഭേദമായ രോഗിയുടെ രക്തത്തിലെ പ്ലാസ്മ വേര്‍തിരിച്ച് മറ്റൊരു രോഗിയില്‍ കുത്തിവെച്ച് പരീക്ഷിക്കുന്നതാണ് പ്ലാസ്മ ചികിത്സ. ആദ്യ ഘട്ടത്തില്‍ ഹൈദരാബാദിലായിരുന്നു പ്ലാസ്മ ചികിത്സ ആരംഭിച്ചത്. ഇവിടെ അഞ്ചു രോഗികള്‍ക്ക് അസുഖം ഭേദമായിരുന്നു. കര്‍ണാടകക്കു പുറമേ, തമിഴ് നാട്, തെലങ്കാന എന്നിവ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലായി 46 സ്ഥാപനങ്ങള്‍ക്കാണ് പ്ലാസ്മ ചികിത്സക്കായി ഐസിഎംആര്‍ അനുമതി നല്‍കിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.