ചലച്ചിത്ര നിർമ്മാതാവ് കോവിഡ് ബാധിച്ചു മരിച്ചു
മുംബൈ : ബോളിവുഡിലെ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് അനിൽ സൂരി കോവിഡ് ബാധയെ തുടർന്ന് അന്തരിച്ചു. 77 വയസ്സായിരുന്നു. ജൂൺ 2ന് കടുത്ത പനിയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ടോടെ ആയിരുന്നു അന്ത്യം.
അസുഖം ഗുരുതരമായതിനെ തുടർന്ന് വിദഗ്ദ ചികിത്സക്കായി അദ്ദേഹത്തെ മുംബൈയിലെ മുൻനിര ആശുപത്രികളായ ഹിന്ദുജ, ലീലാവതി എന്നീവയിലേക്ക് മാറ്റാൻ ശ്രമിച്ചിരുന്നെങ്കിലും ആശുപത്രി അധികൃതർ പ്രവേശനം നിഷേധിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. സംസ്ക്കാരം വെള്ളിയാഴ്ച രാത്രിയോടെ കോവിഡ് പ്രോട്ടോക്കോളനുസരിച്ച് മുംബൈയിലെ ഓഷിവാരാ ശ്മശാനത്തിൽ നടന്നു.
രാജ് കുമാർ- രേഖ ജോഡികൾ അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രങ്ങളായ കർമ്മയോഗി, രാജ് തിലക് എന്നീ ചിത്രങ്ങളുടെ നിർമ്മാതാവുകൂടിയാണ് അനിൽ സൂരി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
Hot News
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.