രണ്ടായിരത്തിലധികം ആളുകളെ നാട്ടിലെത്തിച്ച് ബെംഗളൂരു കേരള സമാജം

ബെംഗളൂരു :പാസ് ലഭിച്ചിട്ടും സ്വന്തം വാഹനം ഇല്ലാത്തതിനാല്‍ നാട്ടില്‍ പോകാന്‍ കഴിയാതെ ലോക് ഡൌണ്‍ മൂലം ബെംഗളൂരുവില്‍ ആകപ്പെട്ടവര്‍ക്ക് ആശ്വാസമാവുകയാണ് ബെംഗളൂരു കേരള സമാജം. മേയ് 9 ന് ആരംഭിച്ച സര്‍വീസ് ഇന്നലെ എഴുപത് സര്‍വീസുകള്‍ പൂര്‍ത്തിയായി. എറണാകുളത്തേക്ക് കേരളസമാജത്തിന്റെ എഴുപതാമത്തെ ബസ്സ് കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്തു.
ട്രാവൽ ഡെസ്കിനു നേതൃത്വം നൽകുന്ന ജെയ്ജോ ജോസഫ്, ലിന്റൊ കുര്യൻ, ജോസ് ലോറെൻസ്, അനിൽ കുമാർ, വിനേഷ് കെ, രഘു, സോമരാജ്, അനീഷ് കൃഷ്ണൻ, ബേസിൽ, ബിജു എന്നിവര്‍ സംബന്ധിച്ചു.
മെയ് 9 മുതൽ ഇന്നലെ വരെ 70 ബസ്സുകളിൽ 2000 അധികം ആളുകൾക്കാണ് കേരള സമാജം ഏർപ്പാടാക്കിയ ബസ്സിൽ കേരളത്തിൽ എത്താൻ സാധിച്ചത്.കേരളത്തിലെ എല്ലാ ജില്ലകളിലേക്കും ബസ്സ് അയക്കാൻ കേരള സമാജത്തിനു സാധിച്ചത് 25അംഗ ട്രാവൽ ഹെല്പ് ഡെസ്കിലെ വളണ്ടിയര്‍മാരുടെ ചിട്ടയായ പ്രവർത്തന ഫലമായിട്ടാണ്. പാസ്സ് എടുക്കുന്നത് മുതൽ യാത്രക്കാർ വീടുകളിൽ എത്തുന്നത് വരെ ആവിശ്യമായ കരുതലും നിർദേശങ്ങളും കേരള സമാജം നൽകി വരുന്നു. മുൻകരുതൽ നടപടികളുടെ ഭാഗമായി ഓരോ ബസ്സുകളിലെയും യാത്രകാരെ പ്രത്യേകം വാട്സ്ആപ്പ് ഗ്രൂപുകളിൽ ചേർത്ത് 28 ദിവസങ്ങൾ നിലനിർത്തി ആർക്കെകിലും ഏതെങ്കിലും തരത്തിലുള്ള കോവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മറ്റു യാത്രക്കാർക്കു ആവിശ്യമായ മുൻകരുതലുകൾ എടുക്കാൻ സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനം ആണ് കേരള സമാജം നടത്തുന്നത് . പൊതു ഗതാഗതം ആരംഭിക്കുന്നത് വരെ കേരള സമാജത്തിന്റെ ബസ്സ് സർവീസ് തുടരും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
