കോവിഡ്: സ്പെയിനെയും മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത്

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9971 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതുവരെ റിപോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഇന്ത്യയിൽ ഇതുവരെ 2,46,628 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യ സ്പെയിനെയും മറികടന്ന് അഞ്ചാം സ്ഥാനത്ത് എത്തി. യു എസ്, ബ്രസീൽ, റഷ്യ, യുകെ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു മുന്നിൽ ഉള്ളത്. 24 മണിക്കൂറിനിടെ 287 മരണമാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയത് ഇന്ത്യയിലെ ആകെ മരണ സംഖ്യ 6642.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷത്തിലേക്ക് എത്തി. ഒടുവിൽ പുറത്തുവന്ന കണക്കുകൾ 6,976,045 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് ഇതിനോടകം 402,170പേർ മരിച്ചു. 3,411,788 പേർ ഇതിനോടകം രോഗമുക്തി നേടി
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഉള്ള രാജ്യങ്ങളിലെ രോഗ ബാധിതരുടെ എണ്ണം /മരണപ്പെട്ടവരുടെ എണ്ണം എന്നിവ താഴെ പറയും വിധമാണ്
അമേരിക്ക- കോവിഡ് ബാധിതരുടെ എണ്ണം 19,88,544 /മരണപ്പെട്ടവരുടെ എണ്ണം 1,12,096, ബ്രസീൽ : 6,75,830/ 36,026, റഷ്യ : 4,58, 689/ 5,725, ബ്രിട്ടൻ 2,84,868/ 40,465, ഇന്ത്യ 2,46, 628/6946
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.