Follow the News Bengaluru channel on WhatsApp

ലോക് ഡൌണ്‍ കാലം പരസ്പര സ്നേഹത്തിന്‍റെയും നന്മയുടേയും കൂടിയാണ് – സുനില്‍ കുട്ടന്‍കേരില്‍

ലോക് ഡൌണ്‍ കാലഘട്ടത്തില്‍ ബെംഗളൂരുവിലെ മലയാളി സമൂഹം ഉയര്‍ത്തി പിടിച്ച  മാനുഷികമൂല്യങ്ങള്‍ എക്കാലത്തെയും മികച്ച മാതൃകയാണ്. മലയാളി സംഘടനകള്‍ക്ക്  ഒത്തൊരുമ കൊണ്ടും, ജാതി മത രാഷ്ട്രീയ ഭേദം നോക്കാതെ ഉള്ള പ്രവര്‍ത്തന മികവു കൊണ്ടും വേദനിക്കുന്ന നിരവധി ആള്‍ക്കാരുടെ കണ്ണീര്‍ ഒപ്പുവാന്‍ സാധിച്ചു. പണം ഉണ്ടായിട്ടും, ഉന്നത ജോലി ഉണ്ടായിട്ടും ദൈവത്തിന്റെ മുന്‍പില്‍ അവ ഒന്നുമല്ലെന്നും മനുഷ്യന്‍ ദൈവത്തിന്റെ കരുണയില്‍ മാത്രമേ പൂര്‍ണതപ്പെടു എന്നും പഠിപ്പിച്ച കാലഘട്ടം കൂടിയാണിത്.

ജോലിക്കും, കച്ചവടത്തിനും, പഠനത്തിനും, ബന്ധുക്കളെ സന്ദര്‍ശിക്കാനും, ചികിത്സ ആവശ്യത്തിനും മറ്റും വന്ന ധാരാളം പേരാണ് ബെംഗളൂരുവില്‍ പെട്ടുപോയത്. ഞാന്‍ എല്ലാം നേടി എന്ന അഹന്തയോടെ മുന്നോട്ടു നീങ്ങുമ്പോള്‍ അതൊന്നും ദൈവത്തിന്റെ മുന്‍പില്‍ ഒന്നും അല്ല എന്നു എന്ന ഓര്‍മ്മപ്പെടുത്തുകയും, ഒരുനേരത്തെ ഭക്ഷണം, കുടിക്കുവാന്‍ വെള്ളം, സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയവയുടെ മഹത്വം നാം സ്വയം തിരിച്ചറിയുകയും ചെയ്ത നാളുകള്‍ കൂടിയാണിത്. ബെംഗളൂരുവിലെ ഒട്ടു മിക്ക മലയാളി സംഘടകളും ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും നോക്കാതെ കെടുതി അനുഭവിക്കുന്ന മനുഷ്യനു തുണയായി നിന്ന കാലം കൂടിയാണ് ഇത്.

മനുഷ്യന്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല  ഇങ്ങെനെ ഒരു അവസ്ഥ. നമ്മുടെ എല്ലാ ദൈവീക അനുഗ്രങ്ങളും നമ്മളില്‍ തന്നെ ഒതുക്കിവച്ചു മറ്റുള്ളവരുടെ ദുഖങ്ങള്‍  അനേഷിക്കുവാനോ കാണുവാനോ കേള്‍ക്കുവാനൊ നമ്മളില്‍ പലരും തയ്യാറായിരുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ദൈവം നമുക്ക് തന്ന ആരോഗ്യത്തിനും നന്മക്കും നാം ദൈവത്താല്‍ കടപ്പെട്ടിടിക്കുന്നു എന്ന ഉത്തമ സത്യം നാം തിരിച്ചറിയുന്ന കാലം കൂടിയാണിത്.

ലോക് ഡൌണ്‍ മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ഭഷ്യധാന്യ കിറ്റുകള്‍, ആഹാരം, മരുന്ന് എന്നിവ എത്തിക്കാനും കേരളത്തിലേക്ക് മടങ്ങുവാന്‍ കര്‍ണാടക – കേരള സര്‍ക്കാരുകളുടെ പാസ്സ് എടുക്കാന്‍ സഹായിക്കുകയും നാട്ടിലേക്കു  പോകുവാന്‍ സൗകര്യം ഒരുക്കുകയും ചെയ്തതോടെ  അവരുടെ  മുഖത്തു നിറഞ്ഞ സന്തോഷവും ആഹ്ലാദവും മലയാളികളുടെ മാനുഷിക മൂല്യത്തിന്റെ വിലപ്പെട്ട സംഭാവനയായി തന്നെ നമുക്ക് കാണാം.

ജോലി നഷ്ടപ്പെട്ടതിനാല്‍ പണം ഇല്ലാതെ നാട്ടില്‍ പോകുവാന്‍ പറ്റാത്തവര്‍ക്ക് സൗജന്യമായി  നാട്ടിലെത്താന്‍ ബസുകള്‍ ഒരുക്കിയും സംഘടനകള്‍ മാതൃകയായി. ഗര്‍ഭിണികള്‍, മറ്റു രോഗത്താല്‍ ബുദ്ധിമുട്ടിയവര്‍ എന്നിങ്ങനെ ധരാളം പേരെ ആംബുലന്‍സ്, മറ്റു  വാഹനങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തി സുരക്ഷിതമായി നാട്ടില്‍ എത്തിച്ചു.

സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചു കൊണ്ട് സാമൂഹിക അകലം പാലിച്ചു , സോപ്പിട്ടു നിരന്തരം കൈകള്‍ കഴുകി, മാസ്‌ക് ധരിച്ചു കൊണ്ട് കൊറോണ എന്ന മഹാമാരിയെ ചെറുത്തു തോല്‍പ്പിക്കാന്‍ നാം മാതൃക ആവണം. അധികാരികള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ നമ്മുടെ ജീവനു വേണ്ടി ആണ് എന്നു മനസിലാക്കി അതനുസരിച്ചു നാം ജീവിത രീതി ക്രമപ്പെടുത്ത കൊറോണയെന്ന മഹാമാരിയെ ചെറുത്തു തോല്‍പ്പിക്കണം.

ബെംഗളൂരുവില്‍ താമസിക്കുവാനും, വിവിധ ഇടങ്ങളില്‍ ജോലി ചെയ്യുവാനും, പഠിക്കുവാനും കിട്ടിയ അവസരങ്ങള്‍ക്കു നാം ഈ നാടിനോട് കടപ്പെട്ടിരിക്കുന്നു. കര്‍ണാടക ഗവര്‍മെന്റ്, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, നേതാക്കള്‍, നല്ലവരായ കന്നഡികരായ നാട്ടുകാര്‍ ഇവര്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല.

മനുഷ്യന്‍ ഇനി എങ്കിലും ജീവിതം ക്രമപ്പെടുത്തണം. ഒരു ചെറിയ അണുവിന്റെ മുന്‍പില്‍ തോല്‍ക്കുവാന്‍ ഉള്ളതല്ല മനുഷ്യ ജീവന്‍, പോരാടി കൊണ്ട് നമുക്ക് ഈ മഹാമാരി തുടച്ചു നീക്കണം. മലയാളികള്‍ കാട്ടുന്ന സാമൂഹിക നന്മകള്‍ പടര്‍ന്നു പന്തലിക്കട്ടെ. ശാരീരിക അകലം പാലിച്ചുകൊണ്ട് മാനസികമായി കൂടുതല്‍ അടുക്കുവാന്‍, സമൂഹത്തില്‍ നന്മകള്‍ ചൊരിയുവാന്‍, നന്മയുടെ മൂല്യം ഉയര്‍ത്തി പിടിച്ചു ദൈവത്തിന്റെ, കാരുണ്യത്തിന്റെ നിറവ് പകരുവാന്‍ ഒരോ മലയാളിക്കും സാധിക്കട്ടെ എന്നു ആശംസിക്കുന്നു.

സുനില്‍ തോമസ് കുട്ടന്‍കേരില്‍ (സാമൂഹിക പ്രവര്‍ത്തകന്‍ & ഭദ്രാസന കൌണ്‍സില്‍ മെമ്പര്‍, മലങ്കര മാര്‍ത്തോമാ സഭയുടെ ചെന്നൈ – ബാംഗ്ലൂര്‍ ഭദ്രാസനം)

 

ലോക് ഡൌണ്‍ കാലം I www.newsbengaluru.com

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.