Follow the News Bengaluru channel on WhatsApp

അണ്‍ലോക്ക് ഒന്ന് ഇളവുകള്‍ ; മാളുകളും ഹോട്ടലുകളും ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്നു

ബെംഗളൂരു : സംസ്ഥാനത്ത് നിയന്ത്രണ മേഖലകള്‍ക്ക് പുറത്ത് കേന്ദ്രം പ്രഖ്യാപിച്ച അണ്‍ലോക്ക് ഒന്ന് ഇളവുകള്‍ ഇന്നു മുതല്‍ നിലവില്‍ വരുന്നു. സാമൂഹിക അകലം പാലിക്കല്‍ അടക്കമുള്ളു ഉപാധികളോടെ ഹോട്ടലുകള്‍, ഷോപ്പിങ്ങ് മാള്‍, ആരാധനാലയങ്ങള്‍ എന്നിവ തുറക്കും. ആരാധനാലയങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടെങ്കിലും മതിയായ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്തതിനാല്‍ ചില മഹല്ല് കമ്മിറ്റികളും ക്ഷേത്ര കമ്മിറ്റികളും ആരാധനാലയങ്ങള്‍ തുറക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

സ്‌കൂളുകള്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാ സ്ഥാപനങ്ങള്‍, പരിശീന കേന്ദ്രങ്ങള്‍ എന്നിവ അടഞ്ഞു തന്നെ കിടക്കും. സിനിമ തീയറ്ററുകള്‍, ഫിറ്റ്‌നെസ്സ് സെന്ററുകള്‍, സ്വിമ്മിങ്ങ് പൂള്‍, ഓഡിറ്റോറിയം, അസംബ്ലി ഹാള്‍ തുടങ്ങിയവ അടഞ്ഞു കിടക്കും. കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന മത -സാമൂഹിക – സാംസ്‌കാരിക-രാഷ്ട്രീയ കൂട്ടായ്മകളും ചടങ്ങുകള്‍ക്കും വിലക്കുണ്ട്.

ബിബിഎംപി കമ്മീഷണർ ബിഎച്ച് അനിൽകുമാറിൻ്റെ നേതൃത്വത്തിൽ മാർക്കറ്റുകളിൽ പരിശോധന നടത്തി ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ വിലയിരുത്തുന്നു.

ബെംഗളൂരുവില്‍ കെ ആര്‍ മാര്‍ക്കറ്റ് അടക്കമുള്ള പൊതുമാര്‍ക്കറ്റുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. തുറക്കുന്നതിന്റെ മുന്നോടിയായി ഇന്നലെ ബിബിഎംപി കമ്മീഷണര്‍ ബിഎച്ച് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ മാര്‍ക്കറ്റുകളില്‍ പരിശോധന നടത്തി. ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ വിലയിരുത്തി.
തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ പാര്‍ക്കുകളും മൃഗശാലകളും തുറക്കും. സന്ദര്‍ശകരുടെ എണ്ണം പരിമിതപ്പെടുത്തിയായിരിക്കും ഇവ പ്രവര്‍ത്തിക്കുക. രാവിലെ ഏഴു മുതല്‍ ഒമ്പതു വരെയും വൈകിട്ട് അഞ്ചു മുതല്‍ ഏഴു മണി വരെയുമായിരിക്കും പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കുക.
65 വയസിന് മുകളിലുള്ളവരും പത്തു വയസിന് താഴെയുള്ളവരും, ഗര്‍ഭിണികള്‍, കൂടാതെ മറ്റ് ആരോഗ്യ പ്രശ്‌നമുള്ളവര്‍ തുടങ്ങിയവര്‍ വീട്ടില്‍ തന്നെ കഴിയാനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.