Follow the News Bengaluru channel on WhatsApp

കര്‍ണാടകയിലേക്ക് ട്രെയിനില്‍ എത്തുന്നവര്‍ക്കും സേവാ സിന്ധു രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

ബെംഗളൂരു : മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിനില്‍ കര്‍ണാടകയിലേക്ക് എത്തുന്നവര്‍ക്ക് സേവാ സിന്ധു പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്നും ഇതു സംബന്ധിച്ച പ്രത്യേക അറിയിപ്പ് ട്രെയിന്‍ പുറപ്പെടുന്ന സ്റ്റേഷനുകളില്‍ അനൗസ്‌മെന്റായി നല്‍കണമെന്നും കര്‍ണാടക സര്‍ക്കാര്‍ റെയില്‍വേയോട് ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് സംസ്ഥാനത്തേക്ക് പ്രതിദിനം എത്തിചേരുന്നത്. എന്നാല്‍ ഭൂരിപക്ഷം പേരും സേവാ സിന്ധു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്ന കാര്യം പലര്‍ക്കും അറിയില്ല. സേവാ സിന്ധുവില്‍ രജിസ്റ്റര്‍ ചെയ്യാതെ സംസ്ഥാനത്തേക്ക് എത്തുന്നവരെ കണ്ടെത്താനും, നിരീക്ഷിക്കാനും സാധിക്കില്ല. ചീഫ് സെക്രട്ടറി ടി എം വിജയ് ഭാസ്‌ക്കര്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് അയച്ച കത്തില്‍ പറയുന്നു.

രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്ന ബോധവത്ക്കരണം യാത്രക്കാര്‍ക്ക് നല്‍കണം. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഇതൊരു പ്രത്യേക അറിയിപ്പായി നല്‍കണം. സേവാ സിന്ധു ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാതെ എത്തുന്നവര്‍ക്ക് ഹോം ക്വാറന്റെയിന്‍ അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

രാജ്യത്തിന് പുറത്തും സംസ്ഥാനത്തിന് പുറത്തും ലോക് ഡൗണ്‍ കാരണം കുടുങ്ങിപ്പോയവര്‍ക്കു തിരിച്ചെത്താനുള്ള ഇ പാസ് അനുവദിക്കുന്നത് സേവാ സിന്ധു പോര്‍ട്ടലായിരുന്നു.. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അന്തര്‍ സംസ്ഥാന യാത്രാ വിലക്ക് നീക്കിയതിനെ തുടര്‍ന്ന് ഇ പാസ് സംവിധാനം സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കുകയും പകരം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുകയും ചെയ്തു. സേവാ സിന്ധു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന ആളുകളുടെ എല്ലാ വ്യക്തി വിവരങ്ങള്‍ ലദിക്കുകയും അതിനനുസരിച്ച് ആരോഗ്യ പരിശോധനയും ക്വാറന്റെ യി ന്‍ അടക്കമുള്ള നിരീക്ഷണ സംവിധാനങ്ങളും സംസ്ഥാന സര്‍ക്കാറിന് ഏര്‍പ്പെടുത്താന്‍ സാധിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.