Follow the News Bengaluru channel on WhatsApp

കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 161 പേർക്ക് : 164 പേര്‍ക്ക് രോഗം ഭേദമായി

ബെംഗളൂരു : കർണാടകയിൽ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 161 പേർക്ക്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 5921 ആയി ഉയർന്നു. 164 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഏറ്റവും കൂടുതൽ പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചത് യാദഗിരി ജില്ലയിലാണ്. 61 പേർക്കാണ്  ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഗ്രീന്‍ സോണിലായിരുന്ന ചാമരാജ് നഗര്‍ ജില്ലയിലും ആദ്യമായി ഒരാള്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചു.

കല്‍ബുര്‍ഗി 10, ബെംഗളൂരു അര്‍ബന്‍ 29, ദക്ഷിണ കന്നഡ 23, ബീദര്‍ 9, ധാര്‍വാഡ് 2, വിജയപുര 2, ചിക്കബെല്ലാപുര 2, ഷിമോഗ 4, ബാഗല്‍കോട്ട 1, തുംക്കൂര്‍ 1, കൊപ്പല്‍ 6 , ദാവന്‍ഗരെ 8, മൈസൂരു 2, എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

ഇന്ന് 164 പേര്‍ രോഗ മുക്തി നേടി. ഇതില്‍ 42 പേർ ബീദർ ജില്ലയിലാണ്. ഹാസൻ 28, വിജയപുര 23, ചിക്കബെല്ലാപുര 17, മാണ്ഡ്യ 14, ദക്ഷിണ കന്നഡ 10, ഉത്തര കന്നഡ 8, ദാവൻഗരെ 7, ബാഗൽ കോട്ട് 6, ശിമോഗ 3, മൈസൂർ 3, കോളാർ 2, കൊപ്പൽ 01 എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ 2605 എണ്ണം ആയി.

ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 2605 ആയി

ബെംഗളൂരു അര്‍ബനില്‍ ചികിത്സയിലായിരുന്ന 65 കാരനും, കല്‍ബുര്‍ഗിയില്‍  ചികിത്സയിലായിരുന്ന 17 കാരിയും  ഇന്ന് മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെയെണ്ണം 66 ആയി.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് ബാധിച്ചത് ഉഡുപി ജില്ലയിലാണ്. ഇവിടെ 234 പേർക്ക് രോഗം ഭേദമായി. 712 പേരാണ് ചികിത്സയിലുള്ളത്. ഒരാൾ മരണപ്പെട്ടു.
രണ്ടാമതായി കൽബുർഗി ജില്ലയാണ്. 769 പേർക്ക് രോഗം ബാധിച്ചു. 213 പേർക്ക് രോഗം ഭേദമായി. 548 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. എട്ട് പേർ ചികിത്സക്കിടെ മരണപ്പെട്ടു.
മൂന്നാമതായി യാദഗിരി ജില്ലയാണ്. ഇവിടെ രോഗം സ്ഥിരീകരിച്ചത് 642 പേർക്കാണ്. 91 പേർക്ക് രോഗം ഭേദമായി. ഒരാൾ മരണപ്പെട്ടു.
ബെംഗളൂരു അർബൻ ജില്ലയിൽ 522 പേർക്കാണ് രോഗം ബാധിച്ചത്. 298 പേർക്ക് രോഗം ഭേദമായി. 204 പേരാണ് ജില്ലയിൽ ചികിത്സയിൽ ഉള്ളത്. 19 പേർ ചികിത്സക്കിടെ മരണപ്പെട്ടു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.