വിവാഹ വാഗ്ദാനം നല്‍കി അധ്യാപികയില്‍ നിന്ന് 38 ലക്ഷം രൂപ തട്ടിയെടുത്ത മലയാളി ടെക്കി അറസ്റ്റില്‍

ബെംഗളൂരു : വിവാഹ വാഗ്ദാനം ചെയ്ത് അധ്യാപികയെ വഞ്ചിക്കുകയും 38 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത മലയാളി ടെക്കി പോലീസ് പിടിയില്‍. കോട്ടയം സ്വദേശിയായ ഇപ്പോള്‍ കോറമംഗലയില്‍ താമസിക്കുന്ന ജോ എബ്രഹാം മാത്യൂസ് (35 ) ആണ് അറസ്റ്റിലായത്. ഇതേ തരത്തില്‍ നിരവധി പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നും വിവാഹമോചനം നേടിയവരാണ് ഇതില്‍ കൂടുതലെന്നും പോലീസ് പറഞ്ഞു.
നാഗര്‍ഭാവി സ്വദേശിനിയായ അധ്യാപികയാണ് ഇയാള്‍ക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. 2018 ല്‍ ഒരു ഡേറ്റിങ്ങ് ആപ്പിലൂടെയാണ് ഇവര്‍ ജോ ഏബ്രഹാമിനെ പരിചയപ്പെടുന്നത്. കാര്‍ ബിസിനസ്സ് നടത്തുകയാണെന്നാണ് ജോ അധ്യാപികയോട് പറഞ്ഞത്. ഇവരുമായി സൗഹൃദത്തിലായ ജോ വിവാഹ വാഗ്ദാനം നല്‍കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു. തന്റെ കാര്‍ ബിസിനസ്സ് നഷ്ടത്തിലാണെന്നും പിന്നീട് പല കാരണങ്ങള്‍ പറഞ്ഞും വിശ്വസിപ്പിച്ചും ആറു ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ അടക്കം 38 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. താന്‍ തട്ടിപ്പിന് ഇരയായി എന്ന് മനസ്സിലായതോടെ ഇവര്‍ കഴിഞ്ഞ മൂന്നാം തീയതി വിവേക് നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
ബാലാത്സംഗം, വഞ്ചന, ക്രിമിനല്‍ ഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് ജോക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കി. വിവാഹ വാഗ്ദാനം നല്‍കി മറ്റു രണ്ടു യുവതികളെ കൂടി കബളിപ്പിച്ചതായി ചോദ്യം ചെയ്യലില്‍ ജോ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
20 വര്‍ഷം മുമ്പ് പഠനത്തിനായിട്ടാണ് ജോ ബെംഗളൂരുവില്‍ എത്തുന്നത്. തുടര്‍ന്ന് ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. ഇതിനിടക്ക് വിദേശത്ത് നാല് വര്‍ഷത്തോളം സോഫ്റ്റ് വേര്‍ എഞ്ചിനീയറായി ജോലി ചെയ്ത ജോ ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ മറ്റൊരു തട്ടിപ്പ് കേസില്‍ ജോവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. റിട്ട. ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് സാജന്‍ സക്കറിയാസ് എന്ന ആള്‍ നല്‍കിയ പരാതിയില്‍ ആയിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. സാജനില്‍ നിന്ന് 17 ലക്ഷം രൂപയാണ് ജോ അടിച്ചെടുത്തത്. ജോ പോലീസ് പിടിയിലായതോടെ കൂടുതല്‍ പേര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.