എസ്എസ്എല്‍സി പരീക്ഷ റദ്ദാക്കില്ല

ബെംഗളൂരു : കര്‍ണാടകയില്‍ എസ് എസ് എല്‍ സി പരീക്ഷ റദ്ദാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാര്‍ പറഞ്ഞു. പരീക്ഷക്കായുള്ള എല്ലാ ഒരുക്കങ്ങളും നടത്തി വരികയാണ്.
കണ്ടെയിന്‍മെന്റ് സോണിലെ വിദ്യാര്‍ത്ഥികള്‍ക്ക് സപ്ലിമെന്ററിരീക്ഷ എഴുതാനുള്ള അവസരം ഉണ്ടാകും. സാമൂഹിക അകലം പാലിക്കുന്നതിനെ തുടര്‍ന്ന് ഒരു ക്ലാസ്സില്‍ 18 പേരെ ആയിരിക്കും ഉള്‍കൊള്ളിക്കുക. സാധാരണ പരീക്ഷാ ക്ലാസ്സുകളില്‍ 24 വിദ്യാര്‍ത്ഥികളെയാണ് ഇരുത്താറുള്ളത്. മാസ്ക്കുകള്‍ നിര്‍ബന്ധമാണ്. ഡെസ്‌കുകള്‍ തമ്മില്‍ 3.5 അടി അകലം ഉണ്ടായിരിക്കും. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് ഗതാഗത സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.
തമിഴ് നാട്ടിലും പുതുച്ചേരിയിലും എസ്എസ്എൽസി പരീക്ഷ റദ്ദാക്കിയതായി അതാത് സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിച്ചിരുന്നു. ഈ രണ്ടു സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം വന്‍ തോതില്‍ വര്‍ധിച്ചതോടെയാണ് തീരുമാനം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.