Follow the News Bengaluru channel on WhatsApp

ഇന്ന് രോഗം സ്ഥിരീകരിച്ചത് 271 പേര്‍ക്ക് ; രോഗം ഭേദമായത് 464 പേര്‍ക്ക്

ബെംഗളൂരു : കർണാടകയിൽ ഏറ്റവും കൂടുതല്‍ കോവിഡ് മരണം രേഖപ്പെടുത്തിയ ദിവസം ആണ് ഇന്ന്. ബെംഗളൂരു അർബന്‍, കല്‍ബുര്‍ഗി, ഹാസന്‍ എന്നിവിടങ്ങളിലായി ചികിത്സയിലായിരുന്ന ഏഴു കോവിഡ് ബാധിതര്‍ ഇന്നു മരിച്ചു.

കർണാടകയിൽ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 271 പേർക്ക്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 6516 ആയി. 464 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഏറ്റവും കൂടുതൽ പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചത് ബെല്ലാരി ജില്ലയിലാണ്.97 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഉഡുപ്പി 22, കല്‍ബുര്‍ഗി 20, ബെംഗളൂരു അര്‍ബന്‍ 36, ദക്ഷിണ കന്നഡ 17, ബീദര്‍ 10, റായിച്ചൂർ 4, ഹാസന്‍ 9, രാംനഗര 3 , ധാർവാഡ് 19, ഷിമോഗ 6, കോലാർ 1, മൈസൂർ 9, വിജയപുര 1, ഉത്തര കന്നഡ 4, തും ക്കൂര്‍ 7, ചിത്ര ദുര്‍ഗ്ഗ 3,  മാണ്ഡ്യ 2, ബെല്‍ഗാവി 1 എന്നിങ്ങനെയാണ്  പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഏഴു പേർ ഇന്ന് മരിച്ചു. ബെംഗളൂരു അർബനിൽ നാലുപേരും കൽബുർഗിയിൽ 2 പേരും ഹാസനിൽ ഒരാളുമാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 79 ആയി. ഇന്ന് രോഗം ഭേദമായത് 464 പേർക്കാണ്.  ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം 3440 ആയി.

ഇന്ന് ഏറ്റവും കൂടുതൽ പേർ രോഗ മുക്തി നേടിയത് യാദ ഗിരിയിലാണ്. 129 പേർ ഇവിടെ രോഗമുക്തി നേടി. ഉഡുപ്പി 125, ബെൽഗാവി 62, കൽബുർഗി 60, ബീദർ 22, ദക്ഷിണ കന്നഡ 17, ചിത്രദുർഗ്ഗ 16, ശിമോഗ 12, ഹവേരി 7, ബാഗൽകോട്ട് 5, ഉത്തര കന്നഡ 3, ദാവൺഗരെ 3, ചിക്കബെല്ലാപുര 2, ഗദഗ് 1  എന്നിങ്ങനെയാണ് രോഗമുക്തി നേടി ആശുപത്രി വിട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 2995 ആണ്. ഇവരിൽ 19 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.