Follow the News Bengaluru channel on WhatsApp

കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ലോകത്ത്‌ നാലാമത്‌ എത്തി

ന്യൂഡൽഹി:  കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ലോകത്ത്‌ നാലാംസ്ഥാനത്ത്‌ എത്തി. സ്‌പെയിനിനെയും ബ്രിട്ടനെയുമാണ്‌ മറികടന്നത്‌. യുഎസും ബ്രസീലും റഷ്യയും മാത്രമാണ്‌ കോവിഡ്‌ കേസുകളുടെ എണ്ണത്തിൽ ഇന്ത്യക്കു മുന്നിലുള്ളത്.

രോഗികൾ 2.97 ലക്ഷം കടന്നതോടെയാണ്‌ ബ്രിട്ടനെയും സ്‌പെയിനിനെയും പിന്നിലാക്കിയത്‌‌. സ്‌പെയിനിൽ ഇതുവരെയായി 2.89 ലക്ഷവും ബ്രിട്ടനിൽ 2.90 ലക്ഷം രോഗികളുമാണുള്ളത്‌‌.

നിലവിൽ 1,37,448 പേരാണ്‌ രാജ്യത്ത് ചികിത്സയിലുള്ളത്‌. മഹാരാഷ്ട്രയിൽ വ്യാഴാഴ്‌ച 3607 പുതിയ കേസ്‌ റിപ്പോർട്ട്‌ ചെയ്‌തു. 152 പേർകൂടി മരിച്ചു. ഇതുരണ്ടും ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്‌. ആകെ രോഗികൾ 97,648 ആയി. മരണം 3590ഉം.  ഡൽഹിയിൽ 1877 പുതിയ രോഗബാധയും 101 മരണവും റിപ്പോർട്ട്‌ ചെയ്‌തു. ഇത്‌ രണ്ടും ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്‌. ഡൽഹിയിൽ ആകെ മരണം 1000 കടന്നു. കേസുകൾ 34,687 ആയി. തമിഴ്‌നാട്ടിൽ 1875 പുതിയ കേസും 23 മരണവും റിപ്പോർട്ട്‌ ചെയ്‌തു.

അതേ സമയം രാജ്യത്ത്‌ കോവിഡ്‌ പടർന്നുപിടിക്കുമെന്ന്‌ ഐസിഎംആറിന്റെ മുന്നറിയിപ്പ്‌. ജനസംഖ്യയിൽ വലിയൊരു വിഭാഗത്തിന്‌ രോഗം‌ പിടിപെടാൻ സാധ്യതയുണ്ട്‌. രോഗവ്യാപനം മാസങ്ങളോളം തുടരും. അതീവജാഗ്രത തുടരണമെന്ന്‌ സംസ്ഥാനങ്ങളോട്‌  നിർദേശിച്ചു. രോഗവ്യാപനത്തിന്റെ തീവ്രത മനസ്സിലാക്കുന്നതിനായി രാജ്യത്തെ 83 ജില്ലകളിലായി നടത്തിയ സെറം സർവ്വേയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ്‌ മുന്നറിയിപ്പ്‌.

നഗരങ്ങളിലെ ചേരിപ്രദേശങ്ങളിൽ രോഗവ്യാപനത്തിന്‌ സാധ്യതയേറെയാണ്‌. പ്രാദേശികമായ അടച്ചിടൽ നടപടികൾ തുടരണം. രോഗം പിടിപെടാൻ കൂടുതൽ സാധ്യതയുള്ള വൃദ്ധജനങ്ങൾ അടക്കമുള്ളവരെ സംരക്ഷിക്കണം. രോഗവ്യാപനം തടയുന്നതിനുള്ള നിയന്ത്രണ നടപടികൾ സംസ്ഥാനങ്ങൾ കർക്കശമായി തുടരണം. നിരീക്ഷണ നടപടി കർക്കശമാക്കണം. ചികിൽസയ്‌ക്ക്‌ പുറമെ സ്വീകരിക്കേണ്ട നടപടികളായ സാമൂഹ്യ അകലം പാലിക്കൽ, മാസ്‌ക്ക്‌ ധരിക്കൽ, കൈകൾ വൃത്തിയായി സൂക്ഷിക്കൽ, പൊതുഇടങ്ങളിൽ തുപ്പാതിരിക്കൽ എന്നിവ സജീവമായി തുടരണമെന്ന്‌ ഐസിഎംആർ നിർദേശിച്ചു.  ഡൽഹി, മുംബൈ തുടങ്ങി 10 നഗരങ്ങളിലെ തീവ്രവ്യാപനമേഖലകളിലും 21 സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിലുമാണ്‌ സെറം സർവേ നടത്തിയത്‌. കോവിഡ് ദുരന്ത ഭീഷണി ഉയർത്തുന്നുണ്ടെങ്കിലും സമൂഹ വ്യാപന ഘട്ടത്തിലേക്ക്‌ ഇന്ത്യ ഇനിയും എത്തിയിട്ടില്ലെന്ന്‌ ഐസിഎംആർ ആവർത്തിക്കുന്നു..

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.