Follow the News Bengaluru channel on WhatsApp

കർണാടകയിൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് ഒഴിവാക്കി

ബെംഗളൂരു :  കർണാടകയിൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ് ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു. പ്രീ എൽ കെ ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഇനി മുതൽ ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരിക്കില്ല. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളുടെ ഓൺലൈൻ ക്ലാസുകൾ ഒഴിവാക്കി കൊണ്ട് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

അതേസമയം ദൂരദര്‍ശന്‍റെ ചന്ദന ചാനല്‍ വഴി ക്ലാസുകൾ നൽകുന്നതിനെ കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിനായി വിദ്യാഭ്യാസ വകുപ്പ് വിദഗ്ധ സമിതിയെ നിയോഗിച്ചു. സംസ്ഥാനത്തുള്ള ചില സ്വകാര്യ സ്കൂളുകൾ നാല് മുതൽ ഏഴു വരെയുള്ള കുട്ടികൾക്ക് തത്സമയ വെർച്ച്വൽ ക്ലാസ്സുകൾ നടത്തുന്നുണ്ട്. അത്തരം ക്ലാസ്സുകളും നിർത്തിവെക്കും. ഓൺലൈൻ പഠനത്തിന് സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും ഒരേ പോലെ സൗകര്യമില്ലാതായതോടെയാണ് തീരുമാനം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.