Follow the News Bengaluru channel on WhatsApp

കർണാടകയിൽ നിന്നുള്ള രാജ്യ സഭാ സീറ്റ് : മത്സരം ഒഴിവാകുന്നു.

ബെംഗളൂരു :  സംസ്ഥാനത്തു നിന്നും രാജ്യസഭയിലേക്ക് ഒഴിവുവന്ന നാല് സീറ്റുകളിലേക്ക് നാമനിർദ്ദേശപത്രിക നൽകാനുള്ള അവസാന തീയതി ജൂൺ ഒമ്പതിന് അവസാനിച്ചതോടെ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കുമെന്ന് ഉറപ്പായി. ജൂണ്‍ 19നാണ് തിരഞ്ഞെടുപ്പ്.
ബിജെപിയിൽ നിന്നും ഈറണ്ണ കഡാഡിയും അശോക് ഗസ്തിതിയും, കോൺഗ്രസ്സിൽ നിന്ന് മല്ലികാർജുന ഖാർഗെയും, ജെഡിഎസിൽ നിന്ന് എച്ച്. ഡി. ദേവഗൗഡയുമാണ് പത്രിക നൽകിയത്. സ്വതന്ത്രനായി മത്സരിക്കാനായി ഒരാൾ പത്രിക നൽകിയെങ്കിലും സൂക്ഷ്മ പരിശോധനയിൽ അതു തള്ളിയിരുന്നു. ഒരാൾക്ക് വിജയിക്കാൻ വേണ്ടത് 45 സീറ്റുകളാണ്. ജെഡിഎസിന് 34 സീറ്റുകളാണുള്ളതെങ്കിലും കോൺഗ്രസ്സിൻ്റെ ബാക്കി സീറ്റുകളുടെ പിന്തുണ എച്ച് ഡി ദേവഗൗഡക്ക് ലഭിക്കും.
ബിജെപി സംസ്ഥാന ഘടകം മുന്നോട്ടുവെച്ച 3 അംഗ സ്ഥാനാര്‍ഥി പട്ടിക തള്ളിയാണ്  കേന്ദ്ര നേതൃത്വം. വടക്കന്‍ കര്‍ണാടകയില്‍ നിന്നുള്ള ഈരണ്ണ കഡാഡി, അശോക് ഗസ്തി എന്നിവര്‍ക്ക് അവസരം നല്‍കിയത്. കുമാരസ്വാമി സര്‍ക്കാരിന്റെ പതനത്തിനു ശേഷം കോണ്‍ഗ്രസും ദളും തമ്മില്‍ ഔപചാരിക സഖ്യം നിലവിലില്ലെങ്കിലും 117 എംഎല്‍എമാരുള്ള ബിജെപി മൂന്നാമതൊരു സ്ഥാനാര്‍ഥിയെ കൂടി രാജ്യസഭയില്‍ എത്തിക്കുന്നതു തടയാനാണ് ദളിനു പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം.

ലോക്‌സഭയില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് കക്ഷി നേതാവായിരുന്ന മല്ലികാര്‍ജുന്‍ ഖര്‍ഗെ.
ലോക്‌സഭയിലേക്ക് 6 തവണയും കര്‍ണാടക നിയമസഭയിലേക്ക് 7 തവണയും വിജയിച്ച ദേ
വെഗൗഡ 2 വര്‍ഷം രാജ്യസഭാംഗവുമായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.