എട്ടു ലക്ഷം രൂപയുടെ മയക്കുമരുന്നുമായി ആറ് മലയാളികള്‍ പിടിയിലായി

ബെംഗളൂരു: എട്ടു ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി ആറു മലയാളികള്‍ ബെംഗളൂരുവില്‍ അറസ്റ്റിലായി. കണ്ണൂര്‍ സ്വദേശികളായ തസ്ലിം (28) ഹസീബ് (25) പുല്‍പ്പള്ളി പെരിക്കല്ലൂര്‍ സ്വദേശി ജോമോന്‍ (24) മലപ്പുറം സ്വദേശി അമീര്‍ (23) കോഴിക്കോട് സ്വദേശി റാഷിഖ് അലി(25) ബെംഗളൂരു ബന്നാര്‍ഘട്ടയില്‍ താമസിക്കുന്ന മനു (26) എന്നിവരെയാണ് രഹസ്യവിവരത്തെ തുടര്‍ന്ന് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ആന്റ് നാര്‍കോട്ടിക്ക്‌സ് വിങ്ങ് അറസ്റ്റ് ചെയ്തത്. ബെംഗലൂരു സൗത്തിലെ ഹുളിമാവിലെ ഇവരുടെ താമസ സ്ഥലത്തുനിന്നും കഞ്ചാവ്, മയക്കു ഗുളികകള്‍, എല്‍ എസ്ഡി സ്ട്രിപ്പുകള്‍ എന്നിവ പോലിസ് പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് ബെംഗളൂരു ജോയിന്റ് കമ്മീഷണര്‍ ഓഫ് പോലീസ് (ക്രെയിം) സന്ദീപ് പാട്ടീല്‍ പറഞ്ഞു.
CCB Anti Narcotics Wing led by ACP Gautum arrest 6 inter state drug peddlers.. seize Ecstacy drug, Marijuana, LSD strips worth 8 lakhs..further investigation on.. pic.twitter.com/89TEUxLgSH
— Sandeep Patil IPS (@ips_patil) June 12, 2020
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.