Follow the News Bengaluru channel on WhatsApp

ഇന്ന് 176 പേര്‍ക്കു കൂടി കോവിഡ്; കര്‍ണാടകത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 7000

ബെംഗളൂരു : കർണാടകയിൽ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 176 പേർക്ക്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 7000 ആയി.

ഏറ്റവും കൂടുതൽ പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചത് ബെംഗളൂരു അര്‍ബന്‍ ജില്ലയിലാണ്. 42 പേർക്കാണ് ഇവിടെ കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ രോഗ ബാധിതരുടെ എണ്ണം 690 ആയി ഉയര്‍ന്നു. ഒരാഴ്ച കൊണ്ട് ബെംഗളൂരുവില്‍ 372 രോഗികളാണ് വര്‍ധിച്ചത്.

ഉഡുപ്പി 21, ബെംഗളൂരു റൂറല്‍ 1, ദക്ഷിണ കന്നഡ 05, ബീദര്‍ 20, റായിച്ചൂർ 2, ഹാസന്‍ 1, രാംനഗര 3, ധാർവാഡ് 10, കോലാർ 7, വിജയപുര 1, ഉത്തര കന്നഡ 6, മാണ്ഡ്യ 5, ബെല്ലാരി 8, ബാഗല്‍കോട്ട 4, ഹാവേരി 1, യാദഗിരി 22, ബെല്‍ഗാവി 1, കല്‍ബുര്‍ഗി 13, ഷിമോഗ 2 എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 88 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന അഞ്ചു പേർ ഇന്ന് മരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 86 ആയി. ഇന്ന് രോഗം ഭേദമായത് 312 പേർക്കാണ്. ഉഡുപ്പി ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ പേർ രോഗ മുക്തി നേടിയത്.(130). കൽബുർഗി 50, യാദഗിരി 35, ബെംഗളൂരു അർബൻ 28, ദക്ഷിണ കന്നഡ 1, വിജയപുര 10, ദാവൺഗരെ 10, ഹാസൻ 09, ഉത്തര കന്നഡ 08, ബെല്ലാരി 06, ബെൽഗാവി 06, കൊപ്പള 05, ധാർവാഡ് 02, ബാഗൽകോട്ട 01, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ 1 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം 3955 ആയി.

സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 2956 ആണ്. ഇതിൽ 16 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.