ത്രികോണ പ്രണയം : കാമുകന്‍മാരുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു

ബെംഗളൂരു : കാമുകന്റേയും മുന്‍ കാമുകന്റേയും മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. ബെംഗളൂരു ചിക്കബാനവാര സ്വദേശിനിയും നഗരത്തിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ മോനിക്ക (22) മരിച്ചത്. സംഭവത്തില്‍ മോനിക്കയുടെ കാമുകന്‍ രാഹുല്‍, മുന്‍ കാമുകന്‍ ബബിത്ത് എന്നിവരെ സോല്‍ദെവനഹള്ളി പോലീസ് കസ്റ്റഡിയില്‍ എടുത്തു. ജൂണ്‍ ഏഴിനായിരുന്നു മോനിക്കക്ക് മര്‍ദനമേറ്റത്.
മോനിക്കയും ബബിത്തും തമ്മില്‍ നാലുവര്‍ഷത്തോളം നീണ്ട പ്രണയത്തിലായിരുന്നു. കുറച്ചു മാസം മുമ്പാണ് ഇവര്‍ തമ്മില്‍ പിരിഞ്ഞത്. പിന്നീട് രാഹുലുമായി മോനിക്ക അടുത്തു. കഴിഞ്ഞ ഞായറാഴ്ച മോനിക്ക രാഹുലിന്റെ വീട്ടില്‍ പോയി. ഇതറിഞ്ഞ ബബിത്തും അവിടെയെത്തി. ഇതിനിടയില്‍ മോനിക്കയും രാഹുലും തമ്മില്‍ തര്‍ക്കമുണ്ടാകുകയും രാഹുല്‍ മോണിക്കയെ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് മോനിക്ക ബബിത്തിന്റെ കൂടെ വീട്ടിലെത്തുകയും അവിടെ വെച്ച് ബബിത്ത് മോനിക്കയെ ഹെല്‍മറ്റ് കൊണ്ട് അടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ മോണിക്കയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബിബിത്തിനെ ഒന്നാം പ്രതിയാക്കി സോല്‍ദേവന ഹള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
