Follow the News Bengaluru channel on WhatsApp

കേരളത്തില്‍ ഇന്ന് 82 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; 73 പേർക്ക് രോഗം ഭേദമായി

തിരുവനന്തപുരം : കേരളത്തില്‍  ഇന്ന് 82 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളത്ത് 13 പേർക്കും, പത്തനംതിട്ടയില്‍ 11 പേർക്കും, കോട്ടയം, കണ്ണൂർ ജില്ലകളിൽ 10 പേർക്ക് വീതവും, പാലക്കാട് 7 പേർക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 6 പേർക്ക് വീതവും, ആലപ്പുഴയില്‍ 5 പേർക്കും, കൊല്ലത്ത് 4 പേർക്കും, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിൽ 3 പേർക്ക് വീതവും, ഇടുക്കിയിൽ 2 പേർക്കും, തിരുവനന്തപുരം, വയനാട് ജില്ലകളിൽ നിന്നുള്ള ഒരാൾക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

ജൂൺ 12 ന് മരണമടഞ്ഞ തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി എസ്. രമേശൻ (67) എന്ന വ്യക്തിയുടെ പരിശോധഫലം  കോവിഡാണെന്ന് സ്ഥിരീകരിച്ചു.

ചികിത്സയിലായിരുന്ന 73 പേര്‍ക്ക് അസുഖം ഭേദമായി. കണ്ണൂർ ജില്ലയിൽ 21 പേരും , പാലക്കാട് ജില്ലയിൽ 12 പേരും കൊല്ലം ജില്ലയിൽ 11 പേരും, മലപ്പുറം ജില്ലയിൽ 10 പേരും, തൃശൂർ ജില്ലയിൽ 6 പേരും, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 4 പേര്‍ വീതവും, തിരുവനന്തപുരം ജില്ലയിൽ 3 പേരും,, എറണാകുളം ജില്ലയിൽ 2 പേര്‍ക്കുമാണ് ഇന്ന് അസുഖം ഭേദമായത്. 1348 പേരാണ് രോഗം സ്ഥിരീകരിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 1,174 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

ഇന്ന് പുതുതായി 5 ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശ്ശൂർ ജില്ലയിലെ അളഗപ്പ നഗർ, വെള്ളാങ്ങല്ലൂർ, തോളൂർ, കാസർഗോഡ് ജില്ലയിലെ കിനാനൂർ-കരിന്തളം, കണ്ണൂർ ജില്ലയിലെ തലശ്ശേരി എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

ഇന്ന് 2 പ്രദേശങ്ങളെയാണ് ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയത്. പാലക്കാട് ജില്ലയിലെ വണ്ടാഴി, പുതുനഗരം എന്നിവയെയാണ് ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 125 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.