കർണാടക സ്റ്റേറ്റ് ആർടിസി അന്തർ സംസ്ഥാന സർവിസ് 17 മുതൽ ആരംഭിക്കും

ബെംഗളൂരു : കേന്ദ്ര സർക്കാർ ലോക് ഡൗൺ നിർദ്ദേശങ്ങളിൽ ഇളവുകൾ വരുത്തിയതിന്‍റെ ഭാഗമായി കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിർത്തിവെച്ച അന്തർസംസ്ഥാന ബസ് സർവീസ് പുനരാരംഭിക്കുന്നു. ഇതിൻ്റെ ഭാഗമായുള്ള സർവ്വീസ് ഷെഡ്യൂൾ കെഎസ്ആർടിസി പത്രകുറിപ്പിലൂടെ പുറത്തുവിട്ടു. ആദ്യഘട്ടത്തിൽ ആന്ധ്രാപ്രദേശിലേക്കാണ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സര്‍വീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജൂൺ 17 മുതൽ സര്‍വീസ് ആരംഭിക്കും.
ബെംഗളൂരുവിൽ നിന്ന് ആന്ധ്രാ പ്രദേശിലെ അനന്തപുര, ഹിന്ദ് പുര, കദ്രി, പുട്ടപർത്തി, കല്ല്യാൺദുർഗ്ഗ, റായ ദുർഗ്ഗ, കഡപ്പ, പ്രൂദത്തൂർ, മന്ത്രാലയ, തിരുപ്പതി, ചിത്തൂർ, മദനപല്ലി, നെല്ലൂർ, വിജയവാഡ എന്നിവിടങ്ങളിലേക്കും ബെല്ലാരിയിൽ നിന്നും വിജയവാഡ, അനന്തപുര, കർണൂൽ, മന്ത്രാലയയിലേക്കും, റായിച്ചൂരിൽ നിന്നും മന്ത്രാലയിലേക്കും ഷാഹ്പൂരിൽ നിന്നും മന്ത്രാലയ, കർണൂൽ എന്നിവിടങ്ങളിലേക്കും സർവീസുകൾ ഉണ്ടാകും.
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ വെബ് സൈറ്റായ www.ksrtc.in വഴിയും കെഎസ്ആർടിസിയുടെ ബുക്കിംഗ് സെൻ്ററുകൾ വഴിയും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
— KSRTC (@KSRTC_Journeys) June 15, 2020
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.