നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ബിബിഎംപി പുറത്തിറക്കി

ബെംഗളൂരു : ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ കോവിഡ് രോഗികള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക് ഡൗണ്‍ അണ്‍ലോക് 1.0 ന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബിബിഎംപി പുറത്തിറക്കി.
ആരാധനാലയങ്ങള്‍, പാര്‍ക്കുകള്‍, സലൂണുകള്‍, പാര്‍ലറുകള്‍, ഓഫീസുകള്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, ക്ലിനിക്കുകള്‍ തുടങ്ങിയ വിവിധ ഇടങ്ങളിലേക്കായി പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ബിബിഎംപി പുറത്തിറക്കിയത്.
ക്ലിനിക്കുകളില്‍ ടെലി കണ്‍സല്‍ട്ടേഷന്‍ പരമാവധി ഏര്‍പ്പെടുത്തണം. അത്യാവശ്യക്കാരെ മാത്രമേ ക്ലിനിക്കിലെത്തിച്ച് ചികിത്സ നല്‍കാന്‍ പാടുള്ളു. രോഗികളെ പരിശോധിച്ച ശേഷം മാത്രമേ ക്ലിനിക്കിലേക്ക് പ്രവേശിപ്പിക്കാവു. രോഗിക്ക് കോവിഡ് ലക്ഷണം സംശയപ്പെടുന്നുണ്ടെങ്കില്‍ അവരെ പ്രത്യേക ഭാഗത്ത് വെച്ച് പരിശോധിക്കണം.
ഹോട്ടലുകള്‍ സാമൂഹിക അകലം ഉറപ്പാക്കാന്‍ ആവശ്യമായ ജീവനക്കാരെ നിയോഗിക്കണം. കൃത്യമായ ഇടവേളകളില്‍ ഹോട്ടല്‍ അണുവിമുക്തമാക്കണം. ഹോട്ടലുകളില്‍ ഉള്ള ഇരിപ്പിടത്തിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ ആള്‍ക്കാര്‍ പാടില്ല. എസി 24 ഡിഗ്രി യി ല്‍ കൂടാന്‍ പാടില്ല. ഡിജിറ്റല്‍ ഇടപാടുകള്‍ ഉപയോഗിക്കണം.
പാര്‍ക്കുകളില്‍ സന്ദര്‍ശകരെ ഒന്നിച്ച് പ്രവേശിപ്പിക്കരുത്. ഓപണ്‍ ഫിറ്റ്‌നെനെസ്സ് സെന്ററുകളും കുട്ടികളുടെ കളിസ്ഥലങ്ങളും തുറന്ന് കൊടുക്കരുത്. പാര്‍ക്കുകളുടെ പ്രവേശന കവാടങ്ങളില്‍ തെര്‍മ്മല്‍ സ്‌ക്രീനിങ്ങും സാനിറ്റൈസറും നിര്‍ബന്ധമാക്കണം. 65 വയസിന് മുകളിലുള്ളവരും അസുഖമുള്ളവരും പാര്‍ക്ക് സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം
സലൂണുകളിലും പാര്‍ക്കുകളിലും മുന്‍കൂട്ടി ബുക്ക് ചെയ്തത് പ്രകാരമായിരിക്കണം പ്രവേശനം നല്‍കേണ്ടത്. ഉപകരണങ്ങള്‍ ഓരോ പ്രാവശ്യവും അണു മുക്തമാക്കണം. ജീവനക്കാര്‍ മാസ്‌ക് ഗ്ലൗസ് ധരിക്കണം.
ഓഫീസുകള്‍ വര്‍ക്ക് ഫ്രം ഹോം, വീഡിയോ കോണ്‍ഫറന്‍സ് എന്നിവക്ക് ഊന്നല്‍ നല്‍കണം. ഇടവേളകളില്‍ പുറത്തേക്ക് പോകുന്നത് ഉറപ്പാക്കണം. ഓഫീസുകള്‍ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കണം.
റെസിഡന്റ് വെല്‍ഫയര്‍ അസോസിയേഷനുകള്‍ പുറത്തു നിന്നും വരുന്ന താമസക്കാരേയും അല്ലാത്തവരേയും ഒരു പോലെ തന്നെ അപാര്‍ട്ട്‌മെന്റുകളില്‍ കയറും മുമ്പ് സ്‌ക്രീനിംഗ് നടത്തണം. അപാര്‍ട്ട്‌മെമെന്റുകളിലെ ജിമ്മുകള്‍, കളിസ്ഥലങ്ങള്‍, സ്വിമ്മിംഗ് പൂളുകള്‍, ക്ലബ്ബുകള്‍ എന്നിവ അടച്ചിടണം. മാര്‍ഗനിര്‍ദ്ദേശം പാലിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ആളുകളെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. സാമുഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങിയവ കര്‍ശനമായി തുടരും
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
