Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ കോവിഡ് ബാധയെ തുടർന്ന് സബ് ഇൻസ്പെക്ടർ മരിച്ചു

ബെംഗളൂരു : സർവീസിൽ നിന്നും വിരമിക്കാൻ ഏതാനം ദിവസങ്ങളിരിക്കെ സബ് ഇൻസ്പെക്ടർ കോവിഡ് ബാധിച്ച് മരിച്ചു. വിവി പുരം ട്രാഫിക്ക് പോലീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ശിവണ്ണ (59) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ജൂൺ 12 മുതൽ അവധിയിലായിരുന്ന ഇദ്ദേഹത്തെ ജൂൺ 14 നാണ് ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്.  ഇതേ സ്റ്റേഷനിലെ മറ്റൊരു സബ് ഇൻസ്പെപെക്ടർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ വിവിപുരം സ്റ്റേഷനിലെ 93 ഉദ്യോഗസ്ഥരും ക്വാറൻ്റെയിനിൽ പ്രവേശിച്ചു. ഇവർക്കു രണ്ടു പേർ കം എവിടെ നിന്നാണ് രോഗം പകർന്നതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 20 ഓളം പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിവി പുരം ട്രാഫിക്ക് പോലീസ് സ്റ്റേഷൻ താല്‍കാലികമായി അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് പോലീസ് ഉദ്യോഗസ്ഥന്‍  മരണപെടുന്ന ആദ്യ കേസാണ് ഇത്.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.