Follow the News Bengaluru channel on WhatsApp

കോവിഡ് കേസുകളുടെ വര്‍ധന : കര്‍ണാടകയില്‍ പ്രതിദിന സാമ്പിള്‍ പരിശോധന 25000 മായി ഉയര്‍ത്തുമെന്ന് മന്ത്രി

ബെംഗളൂരു : സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രതിദിന സാമ്പിള്‍ പരിശോധന 25000 മായി ഉയര്‍ത്താന്‍ ആലോചിക്കുന്നതായി മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി കെ. സുധാകര്‍.

തിരക്കേറിയ ഇടങ്ങളില്‍ താമസിക്കുന്നവര്‍, ശുചിത്വ തൊഴിലാളികള്‍, തെരുവ് കച്ചവടക്കാര്‍, പോലീസ്, മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി പരിശോധന വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു. പകര്‍ച്ചപനി (ഇന്‍ഫ്‌ലുവന്‍സ) പോലുള്ള അസുഖങ്ങള്‍, ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവയുടെ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരേയും കര്‍ശന പരിശോധനക്ക് വിധേയമാക്കും. ഇന്‍ഫ്‌ലുവന്‍സയുടെ ലക്ഷണമുള്ള 50 വയസ്സിന് മുകളിലുള്ള എല്ലാവരേയും പരിശോധനക്ക് വിധേയമാക്കും.

41 സര്‍ക്കാര്‍ ലാബുകളും 31 സ്വകാര്യ ലാബുകളുമടക്കം 72 കോവിഡ് ടെസ്റ്റിംഗ് ലാബുകളാണ് സംസ്ഥാനത്ത് നിലവില്‍ ഉള്ളത്. 71 ലാബുകളിലായി15,000 നും 25000 ഇടയില്‍ പരിശോധന നടത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതു വരെ സംസ്ഥാനത്ത് 4.57 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ 4.39 ലക്ഷം സാമ്പിളുകള്‍ നെഗറ്റീവായി. മന്ത്രി പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.