കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 14 ലക്ഷത്തോളം വോട്ടര്‍മാര്‍ ഇക്കുറി വര്‍ദ്ധിക്കുമെന്നാണ് കണക്ക്. ഒക്ടോബർ അവസാനമാണ് തെരഞ്ഞെടുപ്പ് നടക്കുക. കൊവിഡ് പരിഗണിച്ച് വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ കൂടി നീട്ടുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഇന്ന് പുറത്തിറക്കുന്ന വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാതെ പോകുന്നവര്‍ക്ക് ഇനിയുള്ള ദിവസങ്ങളില്‍ അപേക്ഷ നല്‍കാം. തുടര്‍ന്ന് പുതുക്കിയ വോട്ടര്‍ പട്ടിക ഓഗസ്റ്റില്‍ പുറത്തിറക്കും.. കൊവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിക്കാൻ വോട്ടെടുപ്പ് സമയം നീട്ടും. സംവരണ വാർഡുകൾ ഇക്കുറിയും മാറും. കൊവിഡ് പ്രചരണ രംഗത്തും മാറ്റം വരുത്തും.
941 ഗ്രാമ പഞ്ചായത്തുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 14 ജില്ല പഞ്ചായത്തുകള്‍ക്കും പുറമേ 86 മുന്‍സിപ്പാലിറ്റികളിലേക്കും 6 കോര്‍പ്പറേഷനുകളിലേക്കും ഒക്ടോബറിലോ നവംമ്പറിലോ ആകും തെരഞ്ഞെടുപ്പ് നടക്കുക.നിലവിലെ ഭരണ സമിതികളുടെ കാലാവധി നവംബര്‍ 12ന് അവസാനിക്കും. ഇതിന് മുമ്പെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഒക്ടോബറില്‍ രണ്ടു ഘട്ടങ്ങളായി നടത്തി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുമെന്നാണ് സൂചനകള്‍.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബർ പകുതിയോടെ നടന്നില്ലെങ്കിൽ കൊവിഡ് കാലത്തെ ആദ്യ വിപുല തെരഞ്ഞെടുപ്പാകും കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ളത്. കൊവിഡ് ഭീതി തുടർന്നാൽ വെർച്വൽ ക്യാമ്പെയ്ൻ പോലുള്ള പുതിയ പ്രചരണ രീതിക്കാകും ഇനി കേരളം സാക്ഷ്യം വഹിക്കുക.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.