പത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ ; ഓൺലൈൻ ക്ലാസുകൾ ശരിയായ വിധത്തിൽ മനസിലാക്കാൻ കഴിയാത്തതിന്റെ മനോവിഷമം മൂലമാണെന്ന് ബന്ധുക്കൾ

മലപ്പുറം : പത്താം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടി പന്താരങ്ങാടി ലക്ഷംവീട് കോളനിയിലെ അഞ്ജലിയാണ് ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ മരിച്ചത് .മൂത്ത സഹോദരിമാർക്കൊപ്പം ടി വി കാണുകയായിരുന്ന അഞ്ജലി മുറിയിൽ നിന്നിറങ്ങിപ്പോയി അടുക്കളയിൽ തൂങ്ങി മരിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ ഇന്ന് പൂർത്തിയാകും.
ഓൺലൈൻ ക്ലാസുകൾ ശരിയായ വിധത്തിൽ മനസിലാക്കാൻ കഴിയാത്തതിന്റെ മനോവിഷമം മാത്രമാണ് അജ്ഞലിക്ക് ഉണ്ടായിരുന്നതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മകൾക്ക് സ്വന്തമായി ഫോൺ വാങ്ങി തരാൻ അവശ്യപ്പെട്ടിരുന്നതായും അതിന് സാധിച്ചില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു. എന്നാൽ വീട്ടിൽ വഴക്കുണ്ടായതിന്റെ പിന്നാലെയാണ് കുട്ടി മരിച്ചതെന്ന് പോലീസിന് പ്രാഥമിക അന്വേഷണത്തിൽ വിവരം ലഭിച്ചു. സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.