Follow the News Bengaluru channel on WhatsApp

നാം ഇതും അതിജീവിക്കുക തന്നെ ചെയ്യും

ലോകം 2020 നെ വരവേറ്റത് പുത്തന്‍ ഉണര്‍വോടും പ്രതീക്ഷയോടുമാണ്. തൊഴിലില്ലായ്മക്കും സാമ്പത്തിക മാന്ദ്യത്തിനും എല്ലാത്തിനും ഒരറുതി വരും എന്ന ഉറച്ച വിശ്വാസം എല്ലാ ജനങ്ങള്‍ക്കുമുണ്ടായിരുന്നു. എല്ലാ പുതുവര്‍ഷങ്ങളിലും ജീവിതത്തിന്റെ പുതു പ്രതീക്ഷകളെ വരവേല്‍ക്കുന്ന ലോക ജനതയെ ഭയപെടുത്തികൊണ്ടു ചൈനയിലെ വുഹാനില്‍ കൊറോണ എന്ന മഹാമാരി പടര്‍ന്നു പിടിച്ചുകഴിഞ്ഞിരുന്നു. രോഗം ചൈനയിലെ മാംസ വില്പന കേന്ദ്രത്തില്‍ നിന്നും വന്നതെന്ന് അവരും ലോകാരോഗ്യ സംഘടനയും പറയുമ്പോള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കേള്‍ക്കുന്നു. ഇറ്റലിയിലും ,സ്‌പെയിനിലും, അമേരിക്കയിലും, ഫ്രാന്‍സിലുമൊക്കെ കൊറോണ എന്ന കോവിഡ് 19 എന്ന മഹാമാരി പിടിമുറുക്കി മനുഷ്യന്റെ ജീവനുകള്‍ എടുത്തു തുടങ്ങിയപ്പോഴും നമ്മള്‍ സുരക്ഷിതരാണെന്ന് കരുതി ആശ്വാസം കൊണ്ടു.

നമ്മുടെ രാജ്യത്തിലും ഈ മഹാമാരി പതിയെ എത്തി തുടങ്ങിയപ്പോഴാണ് മാര്‍ച്ച് 22 ന് പ്രധാനമന്ത്രി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത്. മുന്നൊരുക്കങ്ങള്‍ ഒന്നും ഇല്ലാതെ 24 മുതല്‍ മൂന്നാഴ്ചകാലം ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചപ്പോള്‍ സത്യത്തില്‍  നമ്മുടെ തലമുറയ്ക്ക് പരിചയമില്ലാത്ത ഒരനുഭവം നമ്മെ തേടി വരുകയായിരുന്നു. വീടിനുള്ളില്‍ കഴിഞ്ഞു നിബന്ധനകളോടെ പുറത്തിറങ്ങുക എന്നതു ആദ്യം പ്രയാസകരമായി. വിദ്യാര്‍ത്ഥികള്‍, കച്ചവടക്കാര്‍, ചികിത്സയ്ക്കായി വന്നവര്‍, ജോലിതേടി എത്തിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍, കച്ചവട കാര്യങ്ങള്‍ക്കെത്തിയവര്‍ ഇവരെല്ലാം തന്നെ നാട്ടില്‍ പോകാന്‍ കഴിയാതെ, പി ജി, ഹോസ്റ്റല്‍ തുടങ്ങിയ ഇടങ്ങളില്‍ കുടുങ്ങിപ്പോയി. പല പിജി കളും അടച്ചു പൂട്ടി. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ മനുഷ്യന്റെ നിസ്സഹായവസ്ഥയാണ് ഈ ദിവസങ്ങില്‍ കാണാന്‍ കഴിഞ്ഞത്. ഒറ്റയ്ക്കായ പെണ്‍കുട്ടികള്‍, ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന തൊഴില്‍ രഹിതര്‍, താമസം നഷ്ടപ്പെട്ടവര്‍ …

അങ്ങനെ ദുരവസ്ഥയിലായ ജനങ്ങളെ സഹായിക്കുവാനായി കര്‍ണാടക മലയാളി കോണ്‍ഗ്രസ്സും ഹെല്പ് ഡെസ്‌ക് തുടങ്ങി. അനേകം ഫോണ്‍ കോളുകള്‍ ഞങ്ങളെ തേടി എത്തി. പല ആവശ്യക്കാര്‍, വേദനിക്കുന്നവര്‍, രോഗികള്‍, മാനസിക സമ്മര്‍ദ്ദത്തിലായവര്‍ എന്നിങ്ങനെ വേദനപെടുത്തുന്ന കുറേ ഏറെ ഒരനുഭവങ്ങള്‍ ഇക്കാലയളവില്‍ ഉണ്ടായി. അനേകം ആളുകള്‍ക്ക് വിശപ്പകറ്റാന്‍ കഴിഞ്ഞത് ആശ്വാസമായി തോന്നുന്നു. നിരവധി ആളുകള്‍ക്ക് താമസ സൗകര്യം ഒരുക്കി, ഭക്ഷ്യധാന്യ കിറ്റുകള്‍ ബെംഗളൂരുവിന്റെയും ,മൈസൂര്‍, ഹൂബ്ലി, മംഗ്ലൂര്‍, ദാവണ്‍ഗരെ, ഗുഡല്ലുര്‍ തുടങ്ങി കര്‍ണാടകത്തിന്റെ വിവിധഭാഗങ്ങളില്‍ എത്തിക്കാനും കഴിഞ്ഞു. അതുപോലെ ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലും അവിടുത്തെ കമ്മറ്റികളുമായി ബന്ധപ്പെട്ട് എത്തിക്കാന്‍ കഴിഞ്ഞു. ഹൊസൂരില്‍ തൊഴില്‍ നഷ്ടപെട്ട 35 ചെറുപ്പക്കാര്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‍കുകയുണ്ടായി. ആന്ധ്രയിലെ സാവേലിപുര, ഗുണ്ടുര്‍, രാജ് മുന്ധ്രി, തമിഴ്‌നാട്ടിലെ ഹൊസൂര്‍, ഇറോഡ്, തുടങ്ങി വിവിധയിടങ്ങളിലും നല്‍കി. ബിടിഎം, എസ് ജി പാളയില്‍ 150 കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കാനായി.

മുന്‍ മന്ത്രിയും ബിടിഎം എംഎല്‍ ഏയുമായ രാമലിംഗറെഡ്ഡി നല്‍കിയ കിറ്റുകളും വിതരണം ചെയ്തു. നിരവധി ഗര്‍ഭിണികള്‍ക്ക് യാത്രാ സംവിധാനം ഇവിടെനിന്നും തമിഴ് നാട്ടില്‍നിന്നും കേരളത്തിലേക്കൊരുക്കി. നിരവധി രോഗികളെ ആംബുലന്‍സ് സേവനം ഉപയോഗപ്പെടുത്തി നാട്ടിലേക്കു അയച്ചു.പിജി കളില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന പെണ്‍കുട്ടികള്‍ക്ക് മറ്റിടങ്ങളില്‍ താമസ സൗകര്യം ഒരുക്കി. അതു പോലെ നാട്ടിലേക്കു നിരവധിയാളുകള്‍ക്കു യാത്രാസംവിധാനവും ഒരുക്കുകയുണ്ടായി.

യാത്രയ്ക്ക് വേണ്ടി മറ്റൊരു ഹെല്പ് ഡെസ്‌ക്  കൂടി രൂപീകരിച്ചു. വിശ്രമമില്ലാതെ എല്ലാ വിളികള്‍ക്കും മറുപടി പറഞ്ഞു. പാസ്സില്ലാത്തവര്‍ക്കു അതൊരുക്കി കൊടുത്തു. കെപിസിസി ഏര്‍പെടുത്തിയ ബസ് സര്‍വീസില്‍ 100 കണക്കിന് ആളുകളെ കേരളത്തിന്റെ വിവിധ ജില്ലകളിലേക്ക് അയക്കുവാന്‍ കഴിഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസിന്റെ കാസറഗോഡു മുതല്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലാ പ്രസിഡന്റുമാര്‍, കെപിസിസി ഭാരവാഹികള്‍, എംഎല്‍എ മാര്‍, എം പിമാര്‍ മറ്റു പാര്‍ട്ടി നേതാക്കള്‍ ഇവരൊക്കെ അറിയിച്ച പ്രകാരമുള്ള ആളുകളെ, ഹെല്‍പ് ഡെസ്‌കില്‍ ആശ്രയിച്ചവരെ എല്ലാവരെയും നാട്ടിലെത്തിക്കുവാന്‍ കഴിഞ്ഞതിലുള്ള സന്തോഷം ഏറെയാണ്‌. അവരവിടെ എത്തിച്ചേര്‍ന്നു നമ്മളെ വിളിക്കുമ്പോള്‍ ഉള്ള സന്തോഷവും അത് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.

ഇപ്പോഴും യാത്രക്കാര്‍ നിരവധിയാണ്. അവരെ മറ്റു സംഘടനകള്‍ ഒരുക്കുന്ന വാഹനങ്ങളില്‍ നാട്ടിലേയ്ക്ക് അയക്കുന്നതോടൊപ്പം തിരികെ വരുന്നവരുടെ വിളികള്‍, അതിനു മറുപടി പറഞ്ഞു വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. സൗദി ,യുഎഇ എന്നിവിടങ്ങളില്‍ നിന്ന് ചിലരെ ഒഐസിസി, ഇന്‍കാസ് തുടങ്ങിയ സംഘടനകളുമായി ബന്ധപെട്ടു നാട്ടിലെത്തിക്കുവാനും സാധിച്ചു. കച്ചവടസ്ഥാപനങ്ങള്‍ക്ക് വാടകയിനത്തില്‍ ഇളവുനല്‍കണമെന്നു കര്‍ണാടക മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് എന്നിവര്‍ക്ക് പരാതിനല്കുകയുണ്ടായി.

ആന്ധ്രയില്‍ കുടുങ്ങിയ തോഴിലാളികളെ നാട്ടിലേക്കു കൊണ്ടുവരുവാന്‍ ബഹുമാന്യ മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി ഓഫീസുമായി ബന്ധപ്പെടുകയും അല്പസമയത്തിനകം അദ്ദേഹം എന്നെ നേരില്‍ വിളിച്ചു കാര്യങ്ങള്‍ തിരക്കുകയുണ്ടായി. അതുപോലെ ബഹുമാന്യ പ്രതിപക്ഷ നേതാവ് രമേശ് ജിയുടെ ഓഫീസ്, ബഹുമാന്യ എഐസിസി ജനറല്‍ സെക്രട്ടറി കെ സി.വേണുഗോപാലിന്റെ സെക്രട്ടറി ശ്രി.ശരത്, ശ്രി.അടൂര്‍ പ്രകാശ് എം പി, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ ടി.എം, സക്കീര്‍ ഹുസൈന്‍, ജ്യോതികുമാര്‍ ചാമക്കാല, കെ.പി.അനില്‍ കുമാര്‍, ഡി സി സി പ്രസിഡന്റുമാരായ സതീശന്‍ പാച്ചേനി, ഇബ്രാഹിം കുട്ടി കല്ലാര്‍, ബിന്ദു കൃഷ്ണ, യുഡിഎഫ് കണ്‍വീനര്‍മാരായ എന്‍ ഡി അപ്പച്ചന്‍, ജോസി സെബാസ്റ്റ്യന്‍, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റുമാരായ സുദീപ് ജെയിംസ്, ഷാജി പാച്ചേരി, പ്രദീപ് കുമാര്‍, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി തുടങ്ങി കേരളത്തിന്റെ എല്ലാ ജില്ലകളിലെയും കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്സ്, കെഎസ് യു ജില്ലാ, അസംബ്ലി നേതാക്കന്മാരും ത്രിതല പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങി അനേകം നേതാക്കന്‍മാര്‍ ബന്ധപ്പെടുകയും അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞതും അവര്‍ തിരികെ വിളിച്ചു അഭിന്ദിച്ചപ്പോഴും മറക്കാനാവാത്ത ഒരനുഭവമായി മാറി.

കെഎംസിയുടെ നേതാക്കന്‍മാര്‍, ഹെല്‍പ്പ് ഡെസ്‌ക് കൈകാര്യം ചെയ്ത പ്രിയപെട്ടവര്‍ എല്ലാവരുടെയുംകൂട്ടായ, ഒരുമനസോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഈ  ദുരന്ത കാലത്തു ഇതുപോലെ സഹായങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞത്.
ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കു എന്നും കൈത്താങ്ങായി കര്‍ണാടക മലയാളി കോണ്‍ഗ്രസ്സ് കൂടെയുണ്ട്.

മഹാമാരി പഠിപ്പിച്ച പാഠങ്ങള്‍ വലുതാണ്. മറ്റുള്ളവരെ സഹായിക്കുന്നതോടൊപ്പം അവരുടെ വേദനകളില്‍ പങ്കാളികളാകുവാന്‍ ഇക്കാലയളവ് നമ്മളെ പഠിപ്പിച്ചു. നമ്മുടെ രാജ്യത്ത് മഹാമാരി മൂലം അനേകായിരങ്ങള്‍ മരിച്ചു. നിരവധിപേര്‍ രോഗത്തിന്റെ പിടിയിലാണ് ഇപ്പോള്‍ രോഗം വ്യാപകമാകുമ്പോള്‍ രോഗബാധിതരെ സംരക്ഷിക്കുന്നതോടൊപ്പം മറ്റുള്ളവരെ സുരക്ഷിതരാക്കണം.നമ്മുടെ പ്രവാസ ലോകത്തുള്ള അനേകം സഹോദരങ്ങള്‍ മരണപെട്ടു. അവിടെയും സമ്മര്‍ദ്ദത്തിന്റെ പിടിയില്‍ ജീവിക്കുന്നവരെയാണ് കാണാന്‍ കഴിയുന്നത്. മഹാമാരി മനുഷ്യരെ കൂടുതല്‍ കരുതുവാനും സ്‌നേഹിക്കുവാനും സഹായിക്കുവാനും പഠിപ്പിച്ചു. അതുപോലെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുവാനും. നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും. ഈ മഹാമാരിയെ കോവിഡ് 19 നോടൊപ്പം അതിനെ അതിജീവിച്ചു ജീവിക്കുവാന്‍ നമ്മള്‍ പഠിച്ചു. അതിനു വേണ്ടി സാമൂഹിക അകലം പാലിച്ചു, മാസ്‌ക് ധരിച്ചു അനാവശ്യ യാത്രകള്‍ ഒഴിവാക്കി ശുചിത്വം ഉറപ്പുവരുത്തി സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും പറയുന്നതനുസരിച്ചു ജീവിക്കുക. ഭയമല്ല ജാഗ്രതയാണ് വേണ്ടത്. ഓര്‍ക്കുക കൊറോണ നമ്മുടെ ചുറ്റും ഉണ്ട്. കരുതലും ജാഗ്രതയും തന്നെയാണ് നമ്മുക്ക് ഉണ്ടാവേണ്ടത്.

സുനില്‍ തോമസ് മണ്ണില്‍, പ്രസിഡന്റ്, കര്‍ണാടക മലയാളി കോണ്‍ഗ്രസ്സ്, വൈസ് പ്രസിഡന്റ് ,ബാംഗ്ലൂര്‍ സൗത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി.

 

കോവിഡ് കാലം I www.newsbengaluru.com


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.