കോവിഡ് കേസുകൾ : വികാസ് സൗധയും റെയിൽവേ ഓഫീസും അണുവിമുക്തമാക്കി
.ബെംഗളൂരു : ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജൂൺ 18ന് അടച്ചിട്ട റെയിൽവേയുടെ ബെംഗളൂരു ഡിവിഷൻ ഓഫീസും, വിധാൻ സൗധക്ക് സമീപമുള്ള വികാസ് സൗധയും ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. ബിബിഎംപിയുടെ മേൽനോട്ടത്തിൽ രണ്ടു സ്ഥലങ്ങളും അണു മുക്തമാക്കിയ ശേഷമാണ് തുറക്കുന്നത്.
റെയിൽവേ ഓഫീസ് ജീവനക്കാരന് ജൂൺ 18നായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഓഫീസ് കെട്ടിടം സീൽ ചെയ്ത് ജീവനക്കാർക്ക് അവധി നൽകുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് വികാസ് സൗധയുടെ താഴത്തെ നിലയിലെ ഭക്ഷ്യ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതിന് തൊട്ടുപിന്നാലെ മറ്റൊരു ഉദ്യോഗസ്ഥനു കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. വികാസ് സൗധയിലും വിധാൻ സൗധയിലുമായി ഏകദേശം 5000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. കോവിഡ് സ്ഥിരീകരിച്ചതിനാല്‍ വികാസ് സൗധ അsച്ചു പൂട്ടിയതിനെ തുടർന്ന് ജീവനക്കാർക്ക് വീട്ടിൽ നിന്നും ജോലി ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
Hot News
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.