ഗൂഗിള്‍ പേ പേയ്‌മെന്റ് സംവിധാനമല്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: ഗൂഗിള്‍ പേ പേയ്‌മെന്റ് സംവിധാനമല്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഗൂഗിള്‍ പേ തേര്‍ഡ് പാര്‍ടി ആപ് പ്രൊവൈഡര്‍ മാത്രമാണെന്നും കേന്ദ്രബാങ്ക് ഡല്‍ഹി ഹൈകോടതിയെ അറിയിച്ചു.
ഗൂഗിളിന്റെ മൊബൈല്‍ പേയ്‌മെന്റ് ആപ്ലിക്കേഷനായ ഗൂഗിള്‍ പേ (ജി പേ) റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിച്ചപ്പോഴാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക വിദഗ്ധനായ അിജിത് മിശ്രയാണ് ഡല്‍ഹി ഹൈകോടതിയില്‍ ഹരജി നല്‍കിയത്.
ഗൂഗിള്‍ പേ പേയ്‌മെന്റ് സംവിധാനമല്ല. നാഷനല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റര്‍മാരുടെ പട്ടികയില്‍ ഗൂഗിള്‍ പേ ഇടംപിടിച്ചിട്ടില്ല. അതിനാല്‍ ഗൂഗിള്‍ പേയുടെ പ്രവര്‍ത്തനങ്ങള്‍ 2007ലെ പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റം ആക്ടിന്റെ ലംഘനമല്ലെന്നും ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് പ്രതീക് ജലൻ എന്നിവരടങ്ങിയ ബെഞ്ചിനെ റിസർവ് ബാങ്ക് അറിയിച്ചു.
മറ്റ് മൂന്നാം കക്ഷി ആപ്ലിക്കേഷനുകളെ ബാധിക്കുന്നതിനാലും വിശദമായ ഹിയറിംഗ് ആവശ്യമാണെന്നും കേസ് ജൂലൈ 22 ലേക്ക് തുടർ വാദങ്ങൾക്കായി മാറ്റിയതായും ബെഞ്ച് പറഞ്ഞു.
ഇന്ത്യയിൽ ഡിജിറ്റൽ പേമെൻറ് രംഗത്ത് യു.പി.ഐ. അധിഷ്ടിത ആപ്പുകളിൽ ഏറെ മുന്നിലാണ് ഗൂഗിൾ പേ. 2017-ൽ പുറത്തിറക്കിയ ആപ്പിൽ മാസംതോറും ആറു കോടിയിലധികം ഉപഭോക്താക്കൾ ഇടപാടുകൾ നടത്തുന്നതായാണ് കണക്കുകൾ. പേടിഎം, ഫോൺ പേ എന്നീ പേമെൻറ് ആപ്പുകളുമായാണ് ഗൂഗിൾ പേ മത്സരിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.