Follow the News Bengaluru channel on WhatsApp

കോവിഡ് ചികിത്സ : കർണാടക സർക്കാർ പുതിയ മാർഗനിർദേശം പുറത്തിറക്കി

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന ആൾക്കാരെ ആശുപത്രിയിൽ ചികിത്സിക്കുന്നതിന് കർണാടക ആരോഗ്യ മന്ത്രാലയം പുതിയ മാർഗനിർദേശം പുറത്തിറക്കി. രോഗം സ്ഥിരീകരിക്കുന്ന ആളെ ജില്ലാ നോഡൽ ഓഫീസർ അയക്കുന്ന പ്രത്യേക സംഘം പരിശോധന നടത്തി അതിൻ്റെ വിലയിരുത്തലിൽ ആയിരിക്കും ചികിത്സ കേന്ദ്രം നിശ്ചയിക്കുകയെന്ന് ആരോഗ്യ വിഭാഗം അഡീഷണൽ ചീഫ് സെക്രട്ടറി ജാവേദ് അക്തർ പുതിയ ഉത്തരവിൽ പറയുന്നു.
രോഗം സ്ഥിരീകരിക്കുന്ന ആളുടെ വീട്ടിൽ അല്ലെങ്കിൽ ആശുപത്രിയിൽ എത്തുന്ന സംഘം രോഗിയുടെ ശരീര താപനില, വിട്ടുമാറാത്ത അസുഖങ്ങളായ രക്തസമ്മർദം, പ്രമേഹം, ക്ഷയം, എച്ച്.ഐ.വി, കാൻസർ, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും. ഗർഭിണികൾക്ക് പ്രത്യേക പരിഗണ ഉണ്ടാകും. പരിശോധനക്കു ശേഷം രോഗിയുടെ ആരോഗ്യസ്ഥിതിയുടെ അടിസ്ഥാനത്തിൽ രണ്ടു വിഭാഗങ്ങളായി തിരിക്കും. 37.5 ഡിഗ്രി സെൽഷ്യസിൽ കുടുതൽ ശരീര താപനിലയുള്ളവർ, അറുപതു വയസ്സിന് താഴെയുള്ളവർ, വിട്ടുമാറാത്ത അസുഖങ്ങൾ ഉള്ളവർ ഗർഭിണികൾ എന്നിവരെ പ്രത്യേക കൊറോണ ആശുപത്രികളിലേക്ക് മാറ്റും. മറ്റുള്ള രോഗികളെ അവരവരുടെ താത്പര്യ പ്രകാരം കോവിഡ് ഹെൽത്ത് സെൻ്ററുകളിലേക്കോ സ്വകാര്യ ആശുപത്രികളിലേക്കോ മാറ്റും.
കോവിഡ് ഹെൽത്ത് സെൻ്ററുകളിലേക്കും സ്വകാര്യ ആശുപത്രികളിലും എത്തിക്കുന്നവരിൽ നിന്ന് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരെ ആരോഗ്യ പരിശോധനക്ക് ശേഷം കോവിഡ് കെയർ സെൻ്ററുകളിലേക്ക് മാറ്റും. കോവിഡ് കെയർ സെൻ്ററുകളിൽ വെൻ്റിലേറ്റർ, പൾസ് ഓക്സി മീറ്ററുകൾ, തെർമൽ സ്കാനറുകൾ, രക്ത സമർദം പരിശോധിക്കാനുള്ള ഉപകരണങ്ങൾ എന്നിവ മുൻകൂട്ടി തയ്യാറാക്കും. ഓരോ അമ്പത് രോഗികളെയും പരിചരിക്കാനായി ഒരു നഴ്സ് മുഴുവൻ സമയവും ഉണ്ടാവും. ഡോക്ടർ അടക്കമുള്ള സംഘം ഓരോ രോഗിയേയും ദിവസവും രണ്ടു നേരം പരിശോധിക്കണം. മെഡിക്കൽ ഓഫീസർ ദിവസത്തിൽ ഒരിക്കൽ കോവിഡ് കെയർ സെൻ്റർ സന്ദർശിക്കണമെന്നും അടിയന്തിര ഘട്ടങ്ങളിൽ ഫോണിലൂടെ നിർദേശം നൽകണം. രോഗികൾക്ക് ഭക്ഷണം, മരുന്ന് എന്നിവ നൽകി പരിചരിക്കുന്നവർ എൻ 95 മാസ്ക് ധരിക്കണം.കൃത്യമായ ഇടവേളകളിൽ രോഗികളുടെ താപനില, രക്ത സമ്മർദം, പൾസ്, ഓക്സിജൻ സാറ്റുറേഷൻ, മൂത്രത്തിൻ്റെ അളവ്, ബ്ലഡ് കൗണ്ട്, പ്രമേഹം, കരൾ, വൃക്ക സംബന്ധമായ പരിശോധനകൾ, ഇസിജി, നെഞ്ചിൻ്റെ എക്സ് റേ എന്നിവ പരിശോധിക്കണം. പരിശോധനകളുടെ അടിസ്ഥാനത്തിൽ ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരെ ആശുപത്രികളിൽ നിന്ന് കോവിഡ് സെൻ്ററുകളിലേക്ക് മാറ്റിയ ശേഷം കോവിഡ് പരിശോധന ഫലം നെഗറ്റീവായാൽ വീടുകളിലേക്ക് വിടും.

പുതിയ എസ്.ഒ.പി വായിക്കാം :sop covid positive admission 19.06.2020 (1)


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.