Follow the News Bengaluru channel on WhatsApp

ബൈക്ക് സ്റ്റണ്ടിംഗ് നടത്തുന്നതിനിടെ അപകടം : മൂന്ന് യുവാക്കള്‍ക്ക് ജീവന്‍ നഷ്ടമായി

ബെംഗളൂരു : ബെക്ക് സ്റ്റണ്ടിംഗ് നടത്തുന്നതിനിടയിൽ അപകടത്തിൽ പെട്ട് മൂന്ന് പേർ മരിച്ചു. ബെംഗളൂരു ഗോവിന്ദപുര സ്വദേശി അഹമ്മദ് ഖാൻ (17) സയിദ് റിയാസ് (22) ആദി അയാൻ (16) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ബെല്ലാരി റോഡിലാണ് സംഭവം. ബൈക്കുകൾ ഒറ്റ ചക്രത്തിൽ ഓടിച്ച് അഭ്യാസപ്രകടനം നടത്തുന്നതിനിടയിൽ രണ്ടു ബൈക്കുകളും തമ്മിൽ കൂട്ടിയിടിച്ച് മൂവരും തലയിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പരിസരവാസികൾ ഉടൻ തന്നെ മൂവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിൽ യെലഹങ്ക പോലീസ് കേസെടുത്തു. ബെല്ലാരി റോഡിൽ ഇതിനു മുമ്പും ഇത്തരം കേസുകൾ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ ബൈക്ക് സ്റ്റണ്ടിംഗ് നടത്തുന്നവരെ പിടികൂടാൻ പോലീസ് പട്രോളിംഗ് സജ്ജമാക്കിയിരുന്നുവെങ്കിലും ലോക് ഡൗണിനെ തുടർന്ന് പട്രോളിംഗ് മുടങ്ങുകയായിരുന്നു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.