Follow the News Bengaluru channel on WhatsApp

ബെംഗളൂരുവില്‍ കാസറഗോഡ് സ്വദേശിനിയുടെ കൊലപാതകം ; സീരിയല്‍ കില്ലര്‍ സയനൈഡ് മോഹന്‍ കുറ്റക്കാരനെന്ന് കോടതി

ബെംഗളൂരു: കാസറഗോട്ടെ വനിതാ ഹോസ്റ്റലില്‍ പാചകക്കാരിയായിരുന്ന 25 കാരിയെ കൊലപ്പെടുത്തിയ കേസില്‍ സീരിയല്‍ കില്ലറായ സയനൈഡ് മോഹന്‍ (57) കുറ്റക്കാരനാണെന്ന് കോടതി. മംഗളൂരു അഡീഷണല്‍ സെഷന്‍സ് കോടതി ആറ്- ജഡ്ജി സെയ്ദുനിസയാണ് മോഹന്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്. ശിക്ഷ ബുധനാഴ്ച കോടതി വിധിക്കും.

കാസറഗോട്ടെ വനിതാ ഹോസ്റ്റലില്‍ ജോലി ചെയ്യുകയായിരുന്ന കാസർകോട് മുള്ളേരിയ കുണ്ടാർ സ്വദേശിനി പുഷ്പാവതിയെന്ന യുവതിയുമായി അടുത്ത മോഹന്‍ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കിയിരുന്നു. പിന്നീട്  യുവതിയുടെ വീട് സന്ദര്‍ശിക്കുകയും യുവതിയെ വിവാഹം ചെയ്യാനുള്ള തന്റെ താത്പര്യം യുവതിയുടെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു.

2009 ജൂലൈ എട്ടിന് സുള്ള്യയിലെ ക്ഷേത്രം സന്ദര്‍ശിക്കാനെന്ന വ്യാജേന യുവതിയെ വീട്ടില്‍ നിന്നിറക്കി ബെംഗളൂരുവിലെത്തിയ മോഹൻ ലോഡ്ജിൽ മുറിയെടുത്ത് യുവതിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. പിറ്റേ ദിവസം നാട്ടിലേക്കു മടങ്ങുന്നതിന് മുമ്പായി രണ്ടു പേരും ബസ് സ്റ്റാൻ്റിൽ എത്തുകയും യുവതിയെ ഗർഭനിരോധന ഗുളികയെന്ന വ്യാജേന സയനൈഡ് കലർന്ന ഗുളിക കഴിപ്പിക്കുകയുമായിരുന്നു. ബസ്റ്റാൻ്റിലെ ടോയ്ലെറ്റിലായിരുന്നു ഇവരുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കി ഇയാൾ രക്ഷപ്പെടുകയായിരുന്നു. മരണാസന്നയായി കിടക്കുന്ന യുവതിയെ ഒരു പോലീസുകാരൻ കാണുകയും ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുക ചെയ്തെങ്കിലും രക്ഷിക്കാനായില്ല.

യുവതി വീട്ടില്‍ തിരിച്ചെത്തിത്തതിനാല്‍ വീട്ടുകാര്‍ മോഹനെ വിളിച്ചന്വേഷിച്ചപ്പോള്‍ തങ്ങള്‍ വിവാഹിതരായെന്നും ഉടന്‍ വീട്ടിലേക്ക് തിരിച്ചു വരുമെന്നും മോഹന്‍ പറഞ്ഞു. പിന്നീട് മോഹന്‍ അടക്കം രണ്ടു പേരുടേയും വിവരം ലഭിക്കാത്തതിനാല്‍ യുവതിയുടെ കുടുംബാംഗങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് യുവതി കൊല്ലപ്പെട്ട വിവരം അറിയുന്നത്. യുവതിയുടെ സഹോദരിയുടെ പരാതിയില്‍ കേസെടുത്ത കര്‍ണാടക പോലീസ് മോഹനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മംഗളൂരു  ബണ്ട്വാൾ കന്യാനയിലെ കായികാധ്യാപകൻ കൂടിയായ മോഹൻ കുമാര്‍ എന്ന സയനൈഡ് മോഹന്‍  2003 മുതല്‍ 2009 വരെയുള്ള കാലയളവില്‍ 20 സ്ത്രീകളെയാണ് കൊലപ്പെടുത്തിയത്. നേരത്തെയുള്ള അഞ്ചു കേസുകളില്‍ വധശിക്ഷയും മൂന്ന് കേസുകളില്‍ ജീവപര്യന്തവും കോടതി വിധിച്ചിരുന്നു. വധശിക്ഷ വിധിച്ച കേസുകള്‍ പിന്നീട് ജീവപര്യന്തമാക്കി ഇളവ് നല്‍കുകയായിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.