Follow the News Bengaluru channel on WhatsApp

കോവിഡ് ബാധിതര്‍ 90 ലക്ഷം കടന്നു ; 24 മണിക്കൂറിനിടെ 1.83 ലക്ഷം രോഗികള്‍, വിറങ്ങലിച്ച് ലോകം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോകത്താകെ ഓരോ ദിവസവും കോവിഡ്‌ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഒന്നരലക്ഷത്തിനു മുകളിൽ എത്തി. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍  കോവിഡ്  കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതു ഞായറാഴ്ചയാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 183,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണ് ലോകാരോഗ്യ സംഘടന രേഖപ്പെടുത്തിയത്. ഇന്നലെ ബ്രസീലിലാണ് ഏറ്റവും കൂടുതല്‍ ഏറ്റവും കൂടുതല്‍  കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്നലെ മാത്രം 54,771 പേര്‍ക്കാണ് ബ്രസീലില്‍ കോവിഡ് ബാധിച്ചത്. അമേരിക്കയാണ് രണ്ടാം സ്ഥാനത്ത് 36,617 കേസുകളാണ് ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 15,400 ആണ്. ലോകത്ത്  ഇതുവരെ 90 ലക്ഷമാളുകൾക്ക്‌‌ കോവിഡ്‌ സ്ഥിരീകരിച്ചു‌. 48 ലക്ഷം പേർ രോഗമുക്തരായി. 4,70,000 പേർ മരിച്ചു.

ബ്ര​സീ​ലി​ല്‍ രോഗബാധിതരുടെ ആകെ എണ്ണം പത്തു ലക്ഷം കവിഞ്ഞു. മൂന്നു മാസത്തിനുള്ളിൽ 50,000 മരണമുണ്ടായിട്ടും കോവിഡ്‌ നിയന്ത്രണങ്ങൾ നടപ്പാക്കാൻ പ്രസിഡന്റ്‌ ജെയർ ബോൾസനാരോ തയ്യാറാകുന്നില്ല.

അ​മേ​രി​ക്ക​യി​ലാ​ക​ട്ടെ ഞാ​യ​റാ​ഴ്ച മാ​ത്രം 36,000 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്.  മെക്‌സിക്കോയില്‍ 387 പേരും പെറു, ചിലി എന്നിവിടങ്ങളില്‍ 184 പേര്‍ വീതവും പാകിസ്ഥാനില്‍ 119 പേരും ഇറാനില്‍ 116 പേരും റഷ്യയില്‍ 109 പേരുമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത്. സ്‌പെയിനില്‍ ഇന്നലെ ഒരാള്‍ മാത്രമാണ് മരിച്ചത്. പുതിയതായി 334 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. ചൈനയില്‍ ഇന്നലെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുതിയതായി 26 പേര്‍ക്ക് രോഗം കണ്ടെത്തി. ഇതോടെ 331 പേരാണ് ചൈനയില്‍ ചികിത്സയില്‍ കഴിയുന്നത്.റഷ്യയില്‍ 5.84 ലക്ഷം, ഇന്ത്യയില്‍ 4.26 ലക്ഷം, യുകെയില്‍ 3.04 ലക്ഷം, സ്‌പെയിനില്‍ 2.93 ലക്ഷം, പെറുവില്‍ 2.54 ലക്ഷം, ചിലിയില്‍ 2.42 ലക്ഷം, ഇറ്റലിയില്‍ 2.38 ലക്ഷം, ഇറാനില്‍ 2.04 ലക്ഷം, ജര്‍മ്മനിയില്‍ 1.91 ലക്ഷം എന്നിങ്ങനെയാണ് ഈ രാജ്യങ്ങളിലെ കോവിഡ് രോഗബാധിതരുടെ കണക്കുകള്‍.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.