ബെംഗളൂരുവിൽ ലോക് ഡൗൺ സൂചന നൽകി ആരോഗ്യ മന്ത്രി

ബെംഗളൂരു : ബെംഗളൂരുവിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് കേസുകൾ അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിൻ്റെ സൂചന നൽകി ആരോഗ്യ മന്ത്രി ബി ശ്രീരാമുലു.
ബെംഗളൂരുവിൽ നിലവിൽ നാലു വാർഡുകൾ കോവിഡ് വ്യാപനത്തെ തുടർന്ന് പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് കേസുകളുടെ എണ്ണവും വർധിച്ചുവരുന്നു. ഇതേ സ്ഥിതി തുടരുകയാണെങ്കിൽ മറ്റൊരു ലോക് ഡൗണിലേക്ക് സർക്കാറിന് നീങ്ങേണ്ടി വരും. മന്ത്രി പറഞ്ഞു. ബെംഗളൂരുവിലെ കെ സി ജനറൽ ആശുപത്രി സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുമായും
കോവിഡ് ടാസ്ക് ഫോഴ്സിലെ ഉദ്യോഗസ്ഥൻമാരുമായും ചർച്ച ചെയ്ത ശേഷം മാത്രമായിരിക്കും ഇതിൽ അന്തിമ തീരുമാനം എടുക്കുക. സർക്കാർ നിർദ്ദേശിച്ച കോവിഡ് മാനദണ്ഡങ്ങൾ ജനങ്ങൾ പാലിക്കണമെന്ന് അഭ്യർത്ഥിച്ച മന്ത്രി കോവിഡ് പ്രതിരോധത്തിന് ജനങ്ങളുടെ ഭാഗത്തു നിന്നുള്ള സഹകരണവും തേടി.
ബെംഗളൂരുവിൽ ഇന്ന് 127 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലെ രോഗം ബാധിച്ചവരുടെ എണ്ണം 1505 ആയി. 435 പേർക്ക് രോഗം ഭേദമായി. 996 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇന്ന് മരിച്ച എട്ട് പേരടക്കം 73 പേരാണ് ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.