സ്വന്തം മണ്ഡലത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച് ഡി കെ ശിവകുമാര്‍

ബെംഗളൂരു : ബെംഗളൂരുവിലും സമീപ ജില്ലകളിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി തന്റെ സ്വന്തം നിയോജക മണ്ഡലമായ കനകപുരയില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ഡി കെ ശിവകുമാര്‍. ജൂലൈ ഒന്ന് വരെയാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഡി കെ ശിവകുമാറിന്‍റെ സഹോദരനും ബെംഗളൂരു റൂറല്‍ എം.പി.യുമായ ഡി.കെ. സുരേഷ്, എംഎല്‍സി എസ്. രവി, രാമനഗര ജില്ല പോലീസ് കമ്മീഷണര്‍ എം.എസ്. അര്‍ച്ചന, എസ്.പി അനൂപ് ഷെട്ടി, കനകപുര മുന്‍സിപ്പാലിറ്റി അംഗങ്ങള്‍ മറ്റു രാഷ്ട്രീയ നേതാക്കന്‍മാര്‍, വ്യാപാരികള്‍, വിവിധ മേഖലകളിലെ വ്യക്തികള്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനമെടുത്തത്.
സര്‍ക്കാറിന്റെ ഔദ്യോഗികമായ ഉത്തരവ് ഇല്ലെങ്കിലും തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ പിന്തുണയോടെയാണ് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതെന്നും ശിവകുമാര്‍ പറഞ്ഞു. ജനങ്ങളുടെ സുരക്ഷക്കായി എല്ലാവരും ചേര്‍ന്ന് സ്വമേധയാ എടുത്ത തീരുമാനമാണിത്. ശിവകുമാര്‍ പറഞ്ഞു. അവശ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ രാവിലെ 11 വരെ തുറക്കാം. എസ്എസ്എല്‍സി പരീക്ഷക്ക് ലോക് ഡൗണ്‍ തടസ്സമാകില്ലെന്നും ശിവകുമാര്‍ പറഞ്ഞു.
ബെംഗളൂരു നഗരവുമായി അതിര്‍ത്തി പങ്കിടുന്ന രാമനഗര ജില്ലയിലാണ് ഡി കെ ശിവകുമാറിന്റെ നിയോജക മണ്ഡലമായ കനകപുര. രാമനഗര ജില്ലയില്‍ നിലവില്‍ 92 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 2 പേര്‍ കോവിഡ് ചികിത്സക്കിടെ മരണപ്പെട്ടു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.