ബെംഗളൂരു അർബനിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 1500 കവിഞ്ഞു

ബെംഗളൂരു : ഇന്നലെ 107 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ബെംഗളൂരു അർബൻ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 1505 ആയി ഉയർന്നു. ഇൻഫ്ലുവൻസാ ചികിത്സക്കായി എത്തുന്നവരിൽ കോവിഡ് രോഗം സ്ഥിരീകരിക്കുന്നതും രോഗത്തിൻ്റെ ഉറവിടം കണ്ടെത്താൻ സാധിക്കാത്തതും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ട്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത് 661 പേർക്കാണ്. നിലവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച ജില്ലയും, ഏറ്റവും കൂടുതൽ രോഗികൾ മരണപ്പെട്ട ജില്ലയുമാണ് ബെംഗളൂരു അർബൻ. ഒരു കോവിഡിതര മരണമടക്കം 73 പേരാണ് ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ചത്.
ലോക് ഡൗൺ ഇളവുകൾക്ക് ശേഷമാണ് ജില്ലയിൽ വൻതോതിൽ കേസുകൾ വർദ്ധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചു വന്നവരിലും വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങി വന്നവരിലുമാണ് രോഗം സ്ഥിരീകരിച്ചതിൽ കൂടുതലും.
കോവിഡ് വ്യാപനം തടയാനായി നഗരത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ക്ലസ്റ്ററുകളാൽ ലോക് ഡൗൺ അടക്കമുള്ള കർശന നടപടികൾ അധികൃതർ സ്വീകരിക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായി കെ ആർ മാർക്കറ്റ്, വിവി പുരം, ചാമരാജപേട്ട് എന്നിവിടങ്ങളിൽ ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. കലാസി പാളയം അടങ്ങുന്ന കെ ആർ മാർക്കറ്റ് പ്രദേശം താത്കാലികമായി അടച്ചിട്ടുണ്ട്.
രോഗികളുടെ വർധനവ് ദിനേന തുടരുന്നതിനാൽ ഇരുപത് ദിവസത്തേക്ക് നഗരത്തിൽ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിക്കണമെന്ന് മുൻ മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ബി. ശ്രീരാമുലു ഇന്നലെ കെ.സി ജനറൽ ആശുപത്രി സന്ദർശിച്ച ശേഷം ഇതേ സ്ഥിതി തുടരുകയാണെങ്കിൽ ലോക് ഡൗൺ അടക്കമുള്ള നടപടികളിലേക്ക് പോകേണ്ടി വരുമെന്ന് സൂചിപ്പിച്ചിരുന്നു.
ബെംഗളൂരു അർബനിൽ ഇന്നലെ രോഗം ഭേദമായവരുടെ എണ്ണം 24. ജില്ലയിൽ ആകെ രോഗമുക്തി നേടിയ വരുടെ എണ്ണം 435. ഇപ്പോൾ ചികിത്സയിൽ ഉള്ളവർ 996 പേർ.
ഇന്നലെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.