Follow the News Bengaluru channel on WhatsApp

പ്രവാസികള്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല; ഇളവ് പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍

തിരുവനന്തപുരം: പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന മുന്‍നിലപാടില്‍ ഇളവ് വരുത്തി കേരളം. ഇന്ന് ചേര്‍ന്ന് മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.

ട്രൂനാറ്റ് അടക്കമുള്ള പരിശോധനസൗകര്യം ഇല്ലാത്തിടത്ത് നിന്ന് മടങ്ങാന്‍ പി.പി.ഇ കിറ്റ് മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. വിമാനക്കമ്പനികളോട് കിറ്റ് ലഭ്യമാക്കുന്നതിലുള്ള സാധ്യത തേടും.ഇതോടെ സൗദി, ഒമാന്‍, ബഹ്റൈന്‍ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് പി.പി.ഇ കിറ്റ് മതിയായിരിക്കും.

ഏറ്റവും കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ കേരളത്തിലേക്ക് എത്തുന്നത് സഊദി, ഒമാന്‍, ബഹറൈന്‍, കുവൈത്ത് അടക്കമുള്ള രാജ്യങ്ങളില്‍ നിന്നാണ്. ഈ രാജ്യങ്ങളില്‍ ട്രൂനാറ്റ് അടക്കമുള്ള പരിശോധനസൗകര്യം കുറവാണെന്ന പരാതി ഉയര്‍ന്നിരുന്നു.അതിനാലാണ് ഇവിടെ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് പിപിഇ കിറ്റ് മതിയെന്ന ഇളവ് നല്‍കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെ പ്രവാസലോകം കടുത്ത ആശങ്കയിലായിരുന്നു. ഈ ആശങ്കയ്ക്കാണ് ഇതോടെ വിരാമമാകുന്നത്.

Main Topics :  Not mandatory covid negative certificate for expatriates to kerala


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.