മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിവാഹ ആവശ്യങ്ങള്‍ക്കായി കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ക്വാറന്റെയിന്‍ ഇളവുകള്‍

തിരുവനന്തപുരം : വിവാഹവുമായി ബന്ധപ്പെട്ട ആവശ്യത്തിന് മറ്റു സംസ് സ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ ക്വാറന്റെയിന്‍ നിയമങ്ങളില്‍ ഇളവുകള്‍ അനുവദിച്ചു. വധുവിനും വരനും കൂടെ കേരളത്തിലേക്ക് എത്തുന്ന അഞ്ചു ബന്ധുക്കള്‍ / സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് ഏഴു ദിവസം കേരളത്തില്‍ താമസിക്കാം. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനോടൊപ്പം വിവാഹ ക്ഷണക്കത്ത് അപ് ലോഡ് ചെയ്യണം.
കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരിക്കണം. സാമൂഹിക അകലം പാലിച്ചായിരിക്കണം വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കേണ്ടത്. ഇക്കാര്യങ്ങള്‍ അതാത് സ്ഥലങ്ങളിലെ ജില്ലാ കലക്ടര്‍മാരും പോലിസ് മേധാവികളും പരിശോധിച്ച് ഉറപ്പാക്കണം. ഇതര സംസ്ഥാനങ്ങളില്‍ നിന്നും പരീക്ഷ, മറ്റു അക്കാദമിക കാര്യങ്ങള്‍ക്കായി സംസ്ഥാനത്തേക്ക് ഹ്രസ്വ സന്ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്കും മെഡിക്കല്‍ വിഭാഗം ജീവനക്കാര്‍ക്കും നേരത്തെ ക്വാറന്റെയിന്‍ ഇളവുകള്‍ നല്‍കിയിരുന്നു. ഇവര്‍ക്കുള്ള വിശദമായ മാര്‍ഗ്ഗ രേഖ കേരള ആരോഗ്യ വകുപ്പ് നേരത്തെ പുറത്തിറക്കിയിരുന്നു.
ഉത്തരവ് വായിക്കാം :GO Rt 2037 2020 dtd 23.06.2020 SOP for Short visit for marriage purpose
Main Topics : Quarantine concession Kerala, bride/bridegroom and their accompanying relatives from other states to Kerala, no quarantine required
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.