Follow the News Bengaluru channel on WhatsApp

ബെംഗളൂരു കെ ആര്‍ മാര്‍ക്കറ്റിന്റെ സമീപ പ്രദേശങ്ങള്‍ സീൽ ഡൗൺ ചെയ്തു

ബെംഗളൂരു : കോവിഡ് കേസുകൾ നാൾക്കുനാൾ വർധിക്കുന്നതിനാൽ നഗരത്തിലെ കെ ആര്‍ മാര്‍ക്കറ്റിനു സമീപത്തുള്ള കൂടുതൽ സ്ഥലങ്ങൾ സീൽ ഡൗൺ ചെയ്യാന്‍ ബിബിഎംപി തീരുമാനിച്ചു. കെ. ആർ മാർക്കറ്റിന്‍റെ സമീപ പ്രദേശങ്ങളും വിവി പുരം, ചിക്ക് പേട്ട്, ചാമരാജ് പേട്ട് ബൈട്രായണപുര എന്നീ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസം അടച്ചു പൂട്ടിയിരുന്നു. കെ ആർ മാർക്കറ്റ് – കലാസിപാളയം മാർക്കറ്റ് എന്നിവിടങ്ങളുടെ സമീപ പ്രദേശങ്ങളാണ് ഇന്നലെ രാത്രി മുതൽ അടച്ചു പൂട്ടിയത്.

പുതുതായി  അടച്ചു പൂട്ടിയ പ്രദേശങ്ങൾ

ടൗൺ ഹാൾ സർക്കിൾ-ജെ സി റോഡ്-എ എം റോഡ്-കലാസിപാളയം മെയിൻ റോഡ്,-കെ ആർ മാർക്കറ്റ് ജംഗ്ഷൻ, സർവീസ് റോഡ് തഗരുപേട്ട് റോഡ് (സെക്കൻ്റ് മെയിൻ റോഡ്)-ടിപ്പു സുൽത്താൻ പാലസ് റോഡ് -തഗരുപേട്ട് റോഡ് (നാലാം മെയിൻ റോഡ്) ബാഷ്യം റോഡ്-ശ്രീനിവാസ മന്ദിരം റോഡ് – കിലരി റോഡ്- ആഞ്ജനേയ ടെംപിൾ സ്ട്രീറ്റ് – സങ്കൽ പേട്ട് റോഡ്- എസ് ജെ.പി റോഡ്.

ഈ പ്രദേശങ്ങളിലെ എല്ലാ വാണിജ്യ കച്ചവട സ്ഥാപനങ്ങളും ഹോട്ടൽ, റെസ്റോറൻ്റുകൾ, ആരാധനാലയങ്ങൾ, മദ്യശാലകൾ, പൂക്കടകൾ തുടങ്ങിയവ എല്ലാ വാണിജ്യ വ്യവസായ കച്ചവട സ്ഥാപനങ്ങളും അടഞ്ഞു കിടക്കും.
പാൽ, പത്രം, പച്ചക്കറി കടകൾ, ഗ്രോസറി കടകൾ, റേഷൻ കടകൾ എന്നിവ അവശ്യ സേവന മേഖലക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്. കൂടാതെ ഈ മേഖലകളിലെ എസ്എസ്എൽസി പരീക്ഷാകേന്ദ്രങ്ങൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവക്ക് ഇതു ബാധകമല്ല.

സംസ്ഥാന സർക്കാറിൻ്റെ ഡിസാസ്റ്റർ മാനേജ് മെൻറ് ആക്ടിലെ 24 വകുപ്പ് പ്രകാരമാണ് ബിബി എം പി കമ്മീഷണർ ബി എച്ച് അനിൽ കുമാർ ഉത്തരവിറക്കിയത്.

സീല്‍ ഡൌണ്‍ നോട്ടിഫിക്കേഷന്‍  വായിക്കാം :

Sealdown Notification of 24-06-2020
Sealdown Notification of 24-06-2020
Sealdown Notification of 24-06-2020
Sealdown Notification of 24-06-2020

 

 

Main Topics : Covid-19 cases spike, more areas in Bengaluru sealed off. BBMP, Containment zones


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.