Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 442 പേർക്ക് ; രോഗം ഭേദമായത് 519 പേര്‍ക്ക്

ബെംഗളൂരു : കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 442 പേർക്ക്. 519 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ വിദേശത്ത് നിന്നും വന്ന 23 പേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്ന 81 പേരും ഉള്‍പെടുന്നു.

ഏറ്റവും കൂടുതൽ പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചത് ബെംഗളൂരു അര്‍ബന്‍  ജില്ലയിലാണ്. 113 പേർക്കാണ് ഇവിടെ കോവിഡ് രോഗം സ്ഥിരീകരിച്ചത്. ബെംഗളൂരു റൂറൽ 12, ഉത്തര കന്നഡ 11, ബീദര്‍ 8 , കൽബുർഗി 35 ധാർവാഡ് 26, ഉഡുപ്പി 14, യാദഗിരി 2, ദാവൺഗരെ 7, ബെൽഗാവി 4, മൈസൂരു 22, ദക്ഷിണ കന്നഡ 29, ചിക്കമംഗളൂരു 1, രാംനഗര 33, വിജയപുര 10, ബാഗൽ കോട്ട 18, ഗദഗ് 10, കോളാർ 4, തുംകൂർ 1, കുടക് 18,  ഹവേരി 10, ചിക്കബെല്ലാപുര 2, ബെല്ലാരി 26, ഹാസൻ 12, ഷിമോഗ 4, ചാമരാജനഗർ 1, മാണ്ഡ്യ 9, എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 10560 ആയി ഉയര്‍ന്നു.

ഇന്ന് 519 പേര്‍ക്ക് രോഗം ഭേദമായതോടെ സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 6670 ആയി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 6 പേർ ഇന്ന് മരണപ്പെട്ടു. ഇന്ന് മരിച്ച ആറ് പേരിൽ 3 പേർ ബെംഗളൂരുവിലും കൽബുർഗി, മൈസൂർ, ദക്ഷിണ കന്നഡ ജില്ലകളിൽ നിന്നുള്ള ഓരോ പേരുമാണ്. മൈസൂരുവിൽ ആദ്യ കോവിഡ് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.  ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 170 ആയി. സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 3716 ആണ്. ഇതില്‍ 160 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ്.

ബെംഗളൂരു അർബൻ ജില്ലയിൽ ഇന്ന് 113 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലെ രോഗം ബാധിച്ചവരുെ എണ്ണം 1791 ആയി. ഇന്ന് ജില്ലയിൽ 30 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 550 പേർക്കാണ് ഇതിനകം രോഗം ഭേദമായത്. 1207 പേരാണ് ജില്ലയിൽ’ചികിത്സയിൽ ഉള്ളത്. ഒരു കോവിഡിതര മരണമടക്കം 79 പേർ ജില്ലയിൽ കോവിഡ് ചികിത്സക്കിടെ മരണപ്പെട്ടു.

Main Topics : covid updates Karnataka, Bengaluru


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.