Follow the News Bengaluru channel on WhatsApp

കോവിഡ് ചികിത്സയിലായിരുന്ന 60 കാരി ആശുപത്രിയിൽ ആത്മഹത്യ ചെയ്തു

ബെംഗളൂരു : കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന 60 കാരി ആശുപത്രിയിൽ ആത്മഹത്യ ചെയ്തു. നഗരത്തിലെ കെ സി ജനറൽ ആശുപത്രിയിലാണ് സംഭവം. തുംകൂര്‍ ജില്ലയിലെ കുനിഗൽ സ്വദേശിനിയാണ്  മരിച്ചത്. കോവിഡ് വാർഡിലായിരുന്ന ഇവർ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെ വാർഡിലേ ജീവനക്കാരിയോട് തനിക്ക് ബാത്ത് റൂമിലേക്ക് പോകണമെന്ന് ആവശ്യപെടുകയും ജീവനക്കാരി അവരെ ബാത്ത് റൂമിലേക്ക് കൊണ്ടു വിടുകയും ചെയ്തു. കുറേ നേരം കഴിഞ്ഞും രോഗി തിരിച്ചു വരാത്തതിനാൽ സംശയം തോന്നി ബാത്ത് റൂമിനകത്തേക്ക് എത്തിയ വാർഡ് ജീവനക്കാരി തൂങ്ങി മരിച്ച രോഗിയെ ആണ് കണ്ടത്.

ജൂൺ 18 ന് ആണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്ര ഗുരുതമായ ആരോഗ്യ പ്രശ്നങ്ങൾ ഇവർക്ക് ഉണ്ടായിരുന്നില്ല. ഇവരുടെ സ്രവം പരിശോധനക്കയച്ചു ഫലം കാത്തിരിക്കുകയായിരുന്നു.കോവിഡ് ഫലം നെഗറ്റീവ് ആവുന്നതോടെ ഇവരെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു.

ഇവര്‍ക്കൊപ്പം മകനും മരുമകൾക്കും പേരക്കിടാവിനും കോവിഡ് ബാധിച്ചതിൽ കടുത്ത മാനസിക വിഷമത്തിലായിരുന്നു ഇവരെന്ന് ബെംഗളൂരു നോർത്ത് ഡെപ്യൂട്ടി കമ്മീഷണർ എൻ ശശികുമാർ പറഞ്ഞു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നോർത്ത് ബെംഗളൂരുവിലെ രാജഗോപാൽ നഗറിലായിരുന്നു ഇവർ താമസം. പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

കോവിഡ് ചികിത്സക്കിടെ ബെംഗളൂരുവിൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ ആളാ ണിത്. ഏപ്രിലില്‍ വിക്ടോറിയ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്ന 50 കാരൻ ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചിരുന്നു.

Main Topic :Positive patient found dead in washroom of COVID-19 ward in Bengaluru


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.